ആനയുടെ എക്‌സ്-റേ എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാവേരി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലാബിലേക്ക് നടന്നു വരുന്ന ആനയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് എക്‌സ്-റേ എടുക്കുന്നതിനായി ആന നിലത്തുകിടക്കുന്നതു കാണാം. ഡോക്ടര്‍മാര്‍ പറയുന്നതെല്ലാം ആന അതേപടി അനുസരിക്കുന്നുണ്ട്. ആനയോട് എഴുന്നേല്‍ക്കാന്‍ പറയുമ്പോള്‍ എഴുന്നേല്‍ക്കുന്നതും വീണ്ടും കിടക്കാന്‍ പറയുമ്പോള്‍ അതുപോലെ ചെയ്യുന്നതും കാണാം.
advertisement
‘ എക്‌സ്-റേ എടുക്കാന്‍ വരുന്ന ഇത്രയും സഹകരണ മനോഭാവമുള്ള ഒരു രോഗിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 8000 പേരാണ് വീഡിയോ കണ്ടത്. കൂടാതെ, നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ‘ അവിശ്വസനീയം, അവള്‍ നന്നായി സഹകരിക്കുന്നുണ്ട്’ ഒരാള്‍ കമന്റ് ചെയ്തു. എന്റെ രോഗികളില്‍ ആരും തന്നെ ഇത്രയും സഹകരിക്കാറില്ലെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
ഓടുന്ന ബസില്‍ കയറാന്‍ ശ്രമിക്കുന്ന ആനയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസിനടുത്തേക്ക് ആന വരുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണിക്കുന്നത്. ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്. വീഡിയോയില്‍ ആന ആദ്യം നീങ്ങുന്നത് ബസിന് നേരെയാണ്. ആനയുടെ അടുത്ത് വന്ന് ബസ് നിര്‍ത്തുമ്പോള്‍, ആന അതിന്റെ വാതിലിലൂടെ തുമ്പിക്കൈ വാഹനത്തിനുള്ളില്‍ ഇടുന്നു. ആര്‍ക്കും അപകടമുണ്ടാവാതിരിക്കാന്‍ ഡ്രൈവര്‍ പതുക്കെ ബസ് ഓടിക്കുന്നു. പെട്ടെന്ന് ആന തുമ്പിക്കൈ കൊണ്ട് വാഹനത്തെ ആക്രമിക്കുകയാണ്.
Also read-37കാരനായ അർജുൻ കപൂറുമായുള്ള വിവാഹം, കുട്ടികൾ; മനസ് തുറന്ന് മലൈക അറോറ
കാടിനുള്ളില്‍ വലിയ കുടങ്ങളില്‍ തയ്യാറാക്കി വെച്ച നാടന്‍ കോട കുടിച്ച് ആനകള്‍ കിടന്നുറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ഒഡീഷയിലായിരുന്നു സംഭവം. മഹുവ പൂക്കള്‍ വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ചെടുത്ത് തയാറാക്കുന്ന നാടന്‍ മദ്യമാണ് ആനകള്‍ കുടിച്ചുതീര്‍ത്തത്. കിയോഞ്ചര്‍ ജില്ലയിലെ ശിലിപദ കശുമാവിന്‍ കാടിന് സമീപം താമസിക്കുന്ന ഗ്രാമവാസികളാണ് കാട്ടിനുള്ളില്‍ കോട ഇട്ടുവെച്ചിരുന്നത്. ഇതെടുക്കാന്‍ പോയപ്പോഴാണ് 24 ആനകള്‍ മദ്യലഹരിയില്‍ ഉറങ്ങുന്നത് കണ്ടത്. ഒന്‍പതു കൊമ്പന്മാരും ആറു പിടിയാനകളും 9 കുട്ടിയാനകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
Also read-വിവാഹ ദിവസം ബ്ലൗസ് മറന്നുവെച്ച വധുവിന്റെ വിവാഹവേദിയിലെ വീഡിയോ തരംഗമാവുന്നു
സമീപത്തെ പടാന്ന റേഞ്ചില്‍ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഡ്രമ്മില്‍ ശബ്ദമുണ്ടാക്കിയാണ് ആനകളെ എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് ആനകള്‍ ഉള്‍ക്കാട്ടിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാല്‍ മഹുവ കുടിച്ചിട്ടാണോ അനകള്‍ മയങ്ങിയതെന്ന് പറയാനാകില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ അവര്‍ അവിടെ വിശ്രമിക്കുകയായിരുന്നിരിക്കാം. എന്നാല്‍ പൊട്ടിയ കുടങ്ങള്‍ക്ക് സമീപത്ത് ആനകള്‍ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.