വിവാഹ ദിവസം ബ്ലൗസ് മറന്നുവെച്ച വധുവിന്റെ വിവാഹവേദിയിലെ വീഡിയോ തരംഗമാവുന്നു
- Published by:user_57
- news18-malayalam
Last Updated:
മേക്കപ്പ് വരെ പൂർത്തിയായപ്പോഴാണ് ബ്ലൗസിന്റെ കാര്യം ഓർത്തത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു
പലതരം രസകാഴ്ചകളുടെ ഇടം കൂടിയാണ് വിവാഹവേദികൾ (wedding venues). നമ്മുടെ നാട്ടിൽ പപ്പടത്തലും, പായസം വിളമ്പലും വരെ എത്തിനിൽക്കുന്നു കല്യാണവേദിയിലെ കാഴ്ച. പുറമെ നിന്നും നോക്കുന്നവർക്ക് എല്ലാം ഒരു ഉത്സവപ്രതീതി നൽകുമെങ്കിലും, വധുവിനും വരനും അവരുടെ വീട്ടുകാർക്കും കല്യാണം അത്ര സിമ്പിൾ പണിയല്ല. ഒരു ദിവസം മുഴുവനും സമ്മർദ്ദത്തിലാവുന്ന തരം വിഷയങ്ങൾ പലപ്പോഴും ഇവിടെ ഉടലെടുക്കാറുണ്ട്. ഇത് അതിഥികളെ അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഇവരുടെ തത്രപ്പാടിനെ വിലകുറച്ചു കാണാനാവില്ല.
അത്തരമൊരു അവസ്ഥയിൽ അകപ്പെട്ട വധുവിന്റെ വീഡിയോ ഇപ്പോൾ തരംഗം തീർത്ത് മുന്നേറുകയാണ്. വധു ഒരു കാര്യം മറന്നു വച്ചു; അതും വിവാഹദിവസം അണിയേണ്ട ബ്ലൗസ്! അതേക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. എന്നാൽ വധു നിശ്ചയിച്ചുറപ്പിച്ച സമയത്തു തന്നെ കതിർമണ്ഡപത്തിൽ കയറി.
കോക്ക്ടെയ്ൽ പാർട്ടിയിൽ ധരിക്കാൻ വച്ചിരുന്ന ബ്ലൗസ് ഉടൻ തന്നെ വധു അൽപ്പം മാറ്റങ്ങളോടെ തന്റെ ലെഹങ്കയ്‌ക്കു ചേരും വിധം പൊടുന്നനെ തുന്നിപിടിപ്പിച്ചു ധരിച്ചു. വിവാഹവേദിയിലെത്തി വിവാഹത്തിന് കേവലം നാല് മണിക്കൂർ ശേഷിക്കെയാണ് ബ്ലൗസ് എടുത്തില്ല എന്ന കാര്യം വധു ഓർത്തത്.
advertisement
ടാഷിക കൗർ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മേക്കപ്പ് വരെ പൂർത്തിയായപ്പോഴാണ് ബ്ലൗസിന്റെ കാര്യം ഓർത്തത്. ശേഷം കോക്ക്ടെയിൽ വസ്ത്രത്തിലെ ബ്ലൗസ് ലെഹങ്കയ്‌ക്കു മാച്ച് ആവുന്ന തരത്തിൽ മാറ്റപ്പെട്ടു. എന്ത് വിഷയം ഉണ്ടായാലും പോസിറ്റിവിറ്റി കൈവിടരുത് എന്ന് വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം.
advertisement
Summary: A bride is seen converting a cocktail party dress for the circumstances after missing her wedding blouse on D-Day in a video that recently appeared online. The bride is praised for her prompt action and the seamless, fuss-free execution of the wedding
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2022 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹ ദിവസം ബ്ലൗസ് മറന്നുവെച്ച വധുവിന്റെ വിവാഹവേദിയിലെ വീഡിയോ തരംഗമാവുന്നു