TRENDING:

'700 രൂപയ്ക്ക് ഥാര്‍ കൊടുത്തോ'? ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹം

Last Updated:

ആണ്‍കുട്ടി 700 രൂപക്ക് ഥാര്‍ എസ്‌യുവി നല്‍കാന്‍ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ വർഷം അവസാനം ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരുന്നു. നോയിഡ സ്വദേശിയായ ആണ്‍കുട്ടി 700 രൂപക്ക് ഥാര്‍ എസ്‌യുവി വാങ്ങാമെന്ന് അച്ഛനോട് പറയുന്ന വീഡിയോ ആയിരുന്നു അത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്ര ഈ വീഡിയോ അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് ഇത് വൈറലായി മാറിയത്.
advertisement

advertisement

വീഡിയോയിൽ ഥാറും എക്‌സ്. യു. വിയും ഒന്നുതന്നെയാണ് എന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി പറയുന്നത്. ഇങ്ങനെയെങ്കില്‍ തങ്ങള്‍ താമസിയാതെ പാപ്പരാകുമെന്നാണ് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി. ഒരുമിനുട്ടും ഇരുപത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.

Also read-'700 രൂപയ്ക്ക് ഥാര്‍ വാങ്ങണമെന്ന് കുട്ടി'; എങ്കില്‍ ഉടനെ തങ്ങള്‍ പാപ്പരാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്നാൽ ഇപ്പോഴിതാ ഈ കുട്ടിയുടെ മറ്റൊരു വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള ചകന്‍ പ്ലാന്റ് സന്ദര്‍ശിക്കാന്‍ കുട്ടിക്ക് അവസരമൊരുക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പ്രായം കുറഞ്ഞ ഥാര്‍ പ്രേമിയെന്നും ഞങ്ങളുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് അംബാസഡര്‍ എന്നുമാണ് ചീക്കുവിനെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. പ്ലാന്റ് സന്ദര്‍ശിച്ചതിനാല്‍ ചീക്കു ഇനി പിതാവിനോട് 700 രൂപക്ക് ഥാര്‍ ആവശ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'700 രൂപയ്ക്ക് ഥാര്‍ കൊടുത്തോ'? ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹം
Open in App
Home
Video
Impact Shorts
Web Stories