അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 25 റൺസിനും ഇന്ത്യ തകർത്തതിന് പിന്നാലെ മാർച്ച് 6 ന് ആയിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്റെ ട്വീറ്റ്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച അദ്ദേഹം സൺഗ്ലാസ് അണിഞ്ഞ് നിൽക്കുന്ന അക്സർ പട്ടേലിൻ്റെ ഫോട്ടോ സഹിതം ഇത്തരമൊരു ഗ്ലാസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി പോസ്റ്റിടുകയായിരുന്നു. കണ്ണട ഏത് ബ്രാൻഡാണെന്നും എവിടെ നിന്നാണ് ലഭിക്കുക എന്നും അദ്ദേഹം ട്വിറ്റിലൂടെ ചോദിച്ചു.
Also Read തിരുവല്ലയിൽ അണികളുടെ പ്രതിഷേധം; ബിജെപി സ്ഥാനാർഥി അശോകൻ കുളനട പിന്മാറി
ഞായറാഴ്ച്ച അക്സർ ഉപയോഗിച്ച് കണ്ണട തനിക്ക് ലഭിച്ചെന്ന് പറഞ്ഞ് കണ്ണടയുടെ ചിത്രം സഹിതം ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു, കണ്ണട നൽകിയ സ്പോർട്ടിംഗ് ടൂൾ റിലിഷ് എന്ന സെല്ലർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ കണ്ണട വെച്ചാണ് ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 കാണുന്നത് എന്ന് പറഞ്ഞ അദ്ദേഹം ടെലിവിഷനിൽ മത്സരം കാണുമ്പോൾ ഇത്തരം ഒരു കണ്ണട വെക്കേണ്ടതില്ല എന്നതിനാൽ എനിക്ക് കിറുക്കാണെന്ന് ഭാര്യ ചിന്തിച്ചിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ കണ്ണട ധരിക്കുന്നത് ഒരു പക്ഷേ ഭാഗ്യം കൊണ്ടു വന്നാലോ എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ട്വിറ്ററിൽ ലഭിച്ചത്.ഷെയർ ചെയ്തത് മുതൽ 6.6 k ലൈക്കുകളും 200 ലധികം റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചു. ആനന്ദ് മഹീന്ദ്ര അക്സറിന്റെ കണ്ണട വെച്ചതിലൂടെ ഇന്ത്യൻ ടീമിന് ഭാഗ്യം കൈവന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങളിലും അദ്ദേഹം കണ്ണട വെക്കണം എന്നും ഇന്ത്യൻ ടീമിന് അനുഹ്രഹം നൽകണം എന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. കണ്ണടയുടെ ചിത്രത്തിന് പകരം കണ്ണടവെച്ചു കൊണ്ടുള്ള ചിത്രമായിരുന്നു ട്വിറ്ററിൽ പങ്കു വെക്കേണ്ടി ഇരുന്നത് എന്നായിരുന്നു മറ്റൊരു കൂട്ടരുടെ പരിഭവം.
ആദ്യ ടി20 യിലെ പരാജയത്തിന് ശേഷം തകർപ്പൻ ജയമാണ് രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയുടെയും യുവതാരം ഇഷാൻ കിഷൻ്റെയും അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്
Axar Patel, Anand Mahindra, Sunglass, INDvsENG,T 20