Assembly Election 2021 | തിരുവല്ലയിൽ അണികളുടെ പ്രതിഷേധം; ബിജെപി സ്ഥാനാർഥി അശോകൻ കുളനട പിന്മാറി

Last Updated:

അശോകനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു.

പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധത്തെ തുടർന്ന് തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പിൻമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറിയത്. ഇതോടെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഇവിടെ സ്ഥാനാർഥിയായേക്കും. ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം രണ്ടു വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
അശോകനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാർത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും രാജിവച്ചിരുന്നു. മണിപ്പുഴയിലെ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോർച്ച പ്രവർത്തകർ തടഞ്ഞുവച്ചിരുന്നു.
'എന്നെ കേൾക്കണം'; മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി മണിക്കുട്ടൻ പിന്‍മാറി
കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിലെ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ച മണിക്കുട്ടൻ സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറി. ബി.ജെ.പി ദേശീയ നേതൃത്വമാണ് മണികണ്ഠന്‍ എന്ന മണിക്കുട്ടനെ  ഇന്നലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്നേഹപൂർവം അവസരം നിരസിക്കുകയാണെന്ന് മണിക്കുട്ടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.  പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.
advertisement
“തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ ഈ സ്ഥാനാർഥിത്വം സന്തോഷപൂർവം നിരസിക്കുന്നു. ഞാൻ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു,” മണിക്കുട്ടൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഈ കാണുന്ന വിളക്കു കാലിൽ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല,” -  എന്ന ഡോ.ബി.ആർ അംബേദ്കറിന്റെ വാചകങ്ങളുംഅദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
പണിയവിഭാഗത്തില്‍നിന്നുള്ള ആദ്യ എം.ബി.എ.ക്കാരനാണ് 31-കാരനായ മണികണ്ഠന്‍. മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കള്‍. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്‌കൂളിലും മാനന്തവാടി ജി.യു.പി. സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റിൽ ഗോത്രമിഷന്റെ ടീച്ചിങ്ങ് അസിസ്റ്റന്റാണ്.
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; കുമ്മനം നേമത്ത്; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
advertisement
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥാനാർഥി. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കും. നടൻ സുരേഷ് ഗോപി തൃശൂരിലും അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പിള്ളിയിൽ നിന്നും മത്സരിക്കും. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
advertisement
ബിജെപി സ്ഥാനാർഥിപ്പട്ടിക:
തിരുവനന്തപുരം
ചിറയിൻകീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആർ.പദ്മകുമാർ
വട്ടിയൂർ‌ക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാർ
അരുവിക്കര: സി.ശിവൻകുട്ടി
പാറശാല: കരമന ജയൻ
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിൻകര: രാജശേഖരൻ എസ്. നായർ
ആറ്റിങ്ങൽ: പി.സുധീർ
നേമം: കുമ്മനം രാജശേഖരൻ
കൊല്ലം
കൊട്ടാരക്കര: വയക്കൽ സോമൻ
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിൻ ദേവ്
ചാത്തന്നൂർ: ബി.ബി.ഗോപകുമാർ
പുനലൂർ: അയൂർ മുരളീ
കുന്നത്തൂർ: രാജി പ്രസാദ്
ചവറ: വിവേക് ഗോപൻ
advertisement
ആലപ്പുഴ
ആലപ്പുഴ: ആർ.സന്ദീപ് വജസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമൻ
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂർ: എ.വി.ഗോപകുമാർ
പത്തനംതിട്ട
കോന്നി: കെ.മുരളീധരൻ
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകന്‍ കുളനട
കോട്ടയം
പുതുപ്പള്ളി: എൻ.ഹരി
കോട്ടയം: മിനർവ മോഹൻ
കാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമൻ നായർ
കടുത്തുരുത്തി: ജി. ലിജിൻലാൽ
പാലാ: പ്രമീള ദേവി
ഇടുക്കി
പീരുമേട് : ശ്രീനഗരി രാജൻ
തൊടുപുഴ: ശ്യാം രാജ് പി
advertisement
ഉടുമ്പൻചോല: രമ്യ രവീന്ദ്രൻ
എറണാകുളം
കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം‍.എൻ.ഗോപി
പെരുമ്പാവൂർ: ടി.പി.സിന്ധുമോൾ
എറണാകുളം: പദ്മജ എസ്. മേനോൻ
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണൻ
‌വൈപ്പിൻ: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാൽ
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്
തൃശൂർ
തൃശൂർ: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്കുമാർ
ഗുരുവായൂർ: നിവേദിത
മണലൂർ: എ.എൻ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂർ: ബി.ഗോപാലകൃഷ്ൺ
നാട്ടിക: എ.കെ.ലോചനൻ
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂർ: സന്തോഷ് ചിരക്കുളം
മലപ്പുറം
തിരൂർ: അബ്ദുൽ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണൻ
ഏറനാട്: ദിനേശ്
നിലമ്പൂർ: ടി.കെ.അശോക് കുമാർ
വണ്ടൂർ: പി.സി.വിജയൻ
മഞ്ചേരി: പി.ആർ.രശ്മിനാഥ്
പെരിന്തൽമണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായിൽ
മലപ്പുറം: സേതുമാധവൻ
വേങ്ങര: പ്രേമൻ
വള്ളിക്കുന്ന്: പീതാംബരൻ പാലാട്ട്
തിരൂരങ്ങാടി: സത്താർ ഹാജി
താനൂർ: നാരായണൻ
കോട്ടയ്ക്കൽ: പി.പി.ഗണേശൻ
പാലക്കാട്
പാലക്കാട്: ഇ.ശ്രീധരൻ
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊർണ്ണൂർ: സന്ദീപ് വാര്യർ
ഒറ്റപ്പാലം: പി.വേണുഗോപാൽ
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാർ
തരൂർ: കെ.പി.ജയപ്രകാശ്
ചിറ്റൂർ: വി.നടേശൻ
ആലത്തൂർ: പ്രശാന്ത് ശിവൻ
കോഴിക്കോട്
കോഴിക്കോട് നോർത്ത്: എം.ടി.രമേശ്
‌വടകര: എം.രാജേഷ് കുമാർ
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എം.പി.രാജൻ
കൊയിലാണ്ടി: എൻ.പി.രാധാകൃഷ്ൺ
പേരാമ്പ്ര: കെ.വി.സുധീർ
ബാലുശേരി: ലിബിൻ ഭാസ്കർ
എലത്തൂർ: ടി.പി.ജയചന്ദ്രൻ
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂർ: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവൻ
കൊടുവള്ളി: ടി.ബാലസോമൻ
തിരുവമ്പാടി: ബേബി അമ്പാട്ട്
വയനാട്
മാനന്തവാടി: മണിക്കുട്ടൻ
കൽപറ്റ: ടി.എം.സുബീഷ്
കണ്ണൂർ
ധർമടം: സി.കെ.പത്മനാഭൻ
പയ്യന്നൂർ: കെ.കെ.ശ്രീധരൻ
കല്യാശേരി: അരുൺ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരൻ
ഇരിക്കൂർ: ആനിയമ്മ രാജേന്ദ്രൻ
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂർ: അർച്ചന വന്ദിചൽ
തലശേരി: എൻ.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദൻ
മട്ടന്നൂർ: ബിജു ഏലക്കുഴി
പേരാവൂർ: സ്മിത ജയമോഹൻ
കാസർകോട്
മഞ്ചേശ്വരം: കെ.സുരേന്ദ്രൻ
ഉദുമ: എ. വേലായുധൻ
കാസർകോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബൽരാജ്
തൃക്കരിപ്പൂർ: ടി.വി.ഷിബിൻ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | തിരുവല്ലയിൽ അണികളുടെ പ്രതിഷേധം; ബിജെപി സ്ഥാനാർഥി അശോകൻ കുളനട പിന്മാറി
Next Article
advertisement
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി  ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ  ചെലവിട്ടത് ഒരു ലക്ഷം രൂപ
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ചെലവിട്ടത് ഒരു ലക്ഷം രൂപ
  • ചെന്നൈയിൽ നിന്നുള്ള ഉപഭോക്താവ് ഒരു വർഷം ഗർഭനിരോധന ഉറകൾക്കായി 1,06,398 രൂപ ചെലവാക്കി.

  • സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2025 റിപ്പോർട്ട് ഇന്ത്യക്കാരുടെ കൗതുകകരമായ ഷോപ്പിംഗ് രീതികൾ വെളിപ്പെടുത്തുന്നു.

  • ബെംഗളൂരുവിൽ ഉപഭോക്താവ് ഒരൊറ്റ ഓർഡറിൽ മൂന്ന് ഐഫോണുകൾക്ക് 4.3 ലക്ഷം രൂപ ചെലവാക്കിയതും ശ്രദ്ധേയമാണ്.

View All
advertisement