TRENDING:

'മതി നിര്‍ത്തിക്കോ..!' പൊങ്കാലയ്ക്കിടെ നടി ചിപ്പിയെ വിടാതെ കൂടിയ ചാനലുകാരോട് പൊട്ടിത്തെറിച്ച് വീട്ടമ്മ

Last Updated:

ചിപ്പിയെ വിടാതെ ഒപ്പംകൂടിയ ഒരുകൂട്ടം ചാനലുകാരോട് പൊട്ടിത്തെറിക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്

advertisement
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടാൻ പതിവായി എത്താറുള്ള സെലിബ്രിറ്റികളിൽ ആദ്യപേരുകാരിയാണ് നടി ചിപ്പി. എല്ലാവർഷവും നടി ചിപ്പി പൊങ്കാലയിടുന്ന ദൃശ്യങ്ങൾ പകർത്താനും അവരുടെ ബൈറ്റ് എടുക്കാനും ചാനലുകാർ‌ മത്സരിക്കാറുണ്ട്. ചാനലുകാർക്ക് പുറമേ, യൂട്യൂബുകാരും സോഷ്യൽ മീഡിയക്കാരും എത്തിയതോടെ ഇത്തവണ തിക്കുംതിരക്കുമായി. ഇത്തവണ ചിപ്പിയെ വിടാതെ ഒപ്പംകൂടിയ ഒരുകൂട്ടം ചാനലുകാരോട് പൊട്ടിത്തെറിക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
advertisement

'ഇനി പോലീസിനെ വിളിക്കും. അവർ (ചിപ്പി) എത്രനേരം മര്യാദയ്ക്ക് നിന്നു. വന്നപ്പോൾ തൊട്ട് നിങ്ങൾ അവർക്ക് സ്വൈര്യം കൊടുക്കുന്നുണ്ടോ? എന്തൊരു മര്യാദയാ ഇത്. തിരക്കിനിടെ പൊങ്കാല കലം പൊട്ടി. എടുത്ത് മാറ്റിക്കോ... മതി നിർത്തിക്കോ ... ചാനലുകാരൊക്കെ പോയേ... ഇത്രയും നേരം അവർ മര്യാദക്ക് സംസാരിച്ചില്ലേ.. ഇനി ബാക്കി കലവും കൂടി പൊട്ടിക്കാൻ സമ്മതിക്കില്ല. ഞാൻ ഇവിടെ നിൽ‌ക്കും.. പ്രശ്നമുണ്ടാക്കും.... പോയേ'- വീട്ടമ്മ പൊട്ടിത്തെറിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

advertisement

അതേസമയം, ഒരുപാട് പ്രാര്‍ത്ഥനകളോടെ എല്ലാ വര്‍ഷവും ഇടണമെന്ന് ആഗ്രഹമാണ് ഉള്ളതെന്ന് നടി ചിപ്പി പറഞ്ഞു. പൊങ്കാലയിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ചിപ്പിക്കും ഇല്ലായിരുന്നു. ഇത്രയും വർഷം ഇടാമെന്ന് വച്ചിട്ടല്ലല്ലോ ഇടുന്നത് എന്നായിരുന്നു ചിപ്പിയുടെ മറുപടി.. അതുകൊണ്ട് ഒരു കണക്ക് ഇതുവരെയും നോക്കീട്ടില്ല. ഇങ്ങനെയൊക്കെ ചോദ്യം വരുമ്പോഴാണ് ഇത്രയും വര്‍ഷം ആയല്ലോ എന്ന തോന്നല്‍ വരുന്നതെന്നും ചിപ്പി പറഞ്ഞു. എല്ലാം നന്നായിട്ട് പോകണമെന്നാണ് പ്രാര്‍ത്ഥനയെന്നും വലിയ സന്തോഷത്തിലാണെന്നും ചിപ്പി കൂട്ടിച്ചേർത്തു.

advertisement

എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് തന്നെയായിരുന്നു ചിപ്പി കഴിഞ്ഞ വർഷവും പറഞ്ഞത്. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത് എന്നും ചിപ്പി പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A video has gone viral on social media showing a woman losing her cool at media reporters who were incessantly filming and crowding actress Chippy during the Attukal Pongala festival in Thiruvananthapuram. Actress Chippy is a regular devotee at the Attukal Pongala, and every year, media houses compete to get visuals and interviews ("bites") from her while she performs the ritual. This year, the situation escalated as mainstream news channels were joined by a large number of YouTubers and social media influencers, leading to significant overcrowding and chaos around the actress.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മതി നിര്‍ത്തിക്കോ..!' പൊങ്കാലയ്ക്കിടെ നടി ചിപ്പിയെ വിടാതെ കൂടിയ ചാനലുകാരോട് പൊട്ടിത്തെറിച്ച് വീട്ടമ്മ
Open in App
Home
Video
Impact Shorts
Web Stories