ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതിഥികളാണ് പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞും പിടിച്ചുതള്ളിയും വിവാഹ പന്തലില്‍ ബഹളം വെച്ചത്. വരന്റെയും വധുവിന്റെയും വീട്ടുകാരാണ് മട്ടർ പനീറിൽ പനീർ ഇല്ലാത്തതിനെ ചൊല്ലി അടികൂടിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
Also read-എഗ് ഫ്രൈഡ് റൈസ് പാചകം ഇത്ര വലിയ കുറ്റമോ? വീഡിയോയ്‌ക്കെതിരെ സൈബർ ആക്രമണം
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
'' മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കില്‍ അത് പനീറിന് വേണ്ടിയായിരിക്കും,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
advertisement
അതേസമയം വിവാഹത്തിന് പനീര്‍ ഉള്‍പ്പെടുത്താത്തിനെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത് ഇതാദ്യമായല്ല. ഉത്തര്‍പ്രദേശിലെ ബാഗ്പാട്ടില്‍ നടന്ന ഒരു വിവാഹ പന്തലിലും സമാനമായ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പരസ്പരം ആക്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു.