എഗ് ഫ്രൈഡ് റൈസ് പാചകം ഇത്ര വലിയ കുറ്റമോ? വീഡിയോയ്‌ക്കെതിരെ സൈബർ ആക്രമണം
- Published by:Vishnupriya S
- news18-malayalam
Last Updated:
എഗ് ഫ്രൈഡ് റൈസുമായി ബന്ധപ്പെട്ട ഏത് പരാമർശവും മാവോയോടുള്ള അനാദരവായാണ് ചൈനീസ് ജനത കാണുന്നത്
എഗ് ഫ്രൈഡ് റൈസ് (Egg Fried Rice ) ഉണ്ടാക്കുന്നതെങ്ങനെയെന്ന വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവച്ച ചൈനീസുകാരനെതിരെ സൈബർ അക്രമണവുമായി ചൈനീസ് ജനത. ഷെഫ് ആയ വാങ് ഗാങ്, ചൈനീസ് മൈക്രോബ്‌ളോഗിങ് സൈറ്റായ വെയ്ബോയിൽ (Weibo) ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വ്യക്തിയാണ്. “എഗ് ഫ്രൈഡ് റൈസ് “ ഉണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്തതിലൂടെ വാങ്, മാവോ സേതൂങിന്റെ മകനെ പരിഹസിച്ചു എന്നാണ് ആരോപണം.
1950 ൽ കൊറിയൻ യുദ്ധ സമയത്ത് മാവോയുടെ മൂത്ത മകനായ മാവോ അനിയിങ് ശത്രുക്കളിൽ നിന്നും ഒളിയ്ക്കുന്നതിന് പകരം എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും, ഈ പാചകത്തിന്റെ ഫലമായി ഉയർന്ന പുക ശത്രുക്കൾക്ക് ലക്ഷ്യസ്ഥാനം കാട്ടിക്കൊടുത്തു എന്നുമാണ് പറയുന്നത്. ഈ യുദ്ധത്തിൽ അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു. എഗ് ഫ്രൈഡ് റൈസുമായി ബന്ധപ്പെട്ട ഏത് പരാമർശവും മാവോയോടുള്ള അനാദരവായാണ് ചൈനീസ് ജനത കാണുന്നത്. കൊറിയൻ യുദ്ധത്തിൽ നിന്നും രക്ഷപെടാനുള്ള ഏറ്റവും എളുപ്പ വഴി എഗ് ഫ്രൈഡ് റൈസ് പാകം ചെയ്യലായിരുന്നു എന്ന ഒരു പോസ്റ്റ് ഇട്ടതിനെത്തുടർന്ന് ഒരു പൗരനെ 10 ദിവസം തടവിൽ പാർപ്പിച്ചിരുന്നു.
advertisement
മാവോ അനിയങിന്റെ ചരമ വാർഷികം കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം, നവംബർ 27 നാണ് വാങിന്റെ അക്കൗണ്ട് വഴി ഈ വീഡിയോ പങ്ക് വയ്ക്കപ്പെട്ടത്. എന്നാൽ സൈബർ അക്രമണം തുടർന്നത്തോടെ നവംബർ 28 ന് വാങ് അക്കൗണ്ടിൽ നിന്നും വീഡിയോ നീക്കം ചെയ്യുകയും ചൈനീസ് ജനതയോട് ക്ഷമാപണം നടത്തുകയും ചെയ്തു. താൻ ഇനി ഒരിക്കലും എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കില്ല എന്നും, വീഡിയോ തന്റെ അറിവില്ലാതെ തന്റെ ടീം അംഗങ്ങളാണ് പോസ്റ്റ് ചെയ്തതതെന്നും വാങ് പറഞ്ഞു. കൂടാതെ കൊറിയൻ യുദ്ധ പോരാളി കൂടിയായിരുന്ന തന്റെ മുത്തച്ഛൻ തന്നോട് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടന്നും വാങ് എക്സ് അക്കൗണ്ട് (X) വഴി പ്രതികരിച്ചു. വാങിന്റെ ക്ഷമാപണ പോസ്റ്റിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
advertisement
而事实上,只要稍加搜索,就会发现王刚在其他月份也发布过“炒饭”类视频,并不是选择在特定日期发布。 pic.twitter.com/B23hgnvBZd
— 李老师不是你老师 (@whyyoutouzhele) November 27, 2023
“ മാവോ അനിയിങ് എങ്ങനെയാണ് മരിച്ചത് എന്ന് വാങിന് ഒരുപക്ഷേ ആദ്യം ഓർമ വന്നു കാണില്ല, പക്ഷെ പിന്നെ അതോർമ്മ വന്നോ? ശരിക്കും വാങ് മാവോയെ പരിഹസിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്”- ഒരാൾ പ്രതികരിച്ചു. എന്നാൽ ഇത്ര മികച്ച രീതിയിൽ പാചകം ചെയ്യാൻ ആളുകളെ പഠിപ്പിക്കുന്ന ഒരാൾ ഇങ്ങനെ സൈബർ ആക്രമണം നേരിടുന്നത് തികച്ചും ദയനീയമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
advertisement
രാജ്യത്തിന് വേണ്ടിയോ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വേണ്ടിയോ ജീവൻ ബലി നൽകിയ വീര പുരുഷന്മാരെയും രക്ത സാക്ഷികളെയും അപമാനിക്കുന്ന പ്രവർത്തനങ്ങൾ 2018 ൽ ചൈന കുറ്റകരമാക്കിയിരുന്നു. മാവോ അനിയങ്ങിനെ പരിഹസിച്ചു എന്ന പേരിൽ വാങ് കുറ്റാരോപിതനാകുന്നത് ഇത് ആദ്യമായല്ല. സമാനമായ വീഡിയോ 2020 ഒക്ടോബറിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ വാങ് പ്രതിഷേധം നേരിടുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന ഭീമൻ സലമാൻഡറിനെ (Giant Salamander) പാചകം ചെയ്തുവെന്ന പേരിൽ 2019 ലും വാങ് തിരിച്ചടി നേരിട്ടിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 21, 2023 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എഗ് ഫ്രൈഡ് റൈസ് പാചകം ഇത്ര വലിയ കുറ്റമോ? വീഡിയോയ്‌ക്കെതിരെ സൈബർ ആക്രമണം