കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അല്ലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ് നഷ്ടപ്പെട്ട അഞ്ച് വയസ്സുകാരനായ ഹാര്‍ലി എന്ന നായക്കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. രോഗത്തില്‍ നിന്ന് വേഗത്തില്‍ മുക്തിപ്രാപിക്കുന്നതിനായാണ് ഞങ്ങള്‍ ഈ സംവിധാനം പിന്തുടരുന്നത്, ആശുപത്രിയിലെ ഡോക്ടറായ ലൂസിയ ലെഡെസ്മ പറഞ്ഞു.
advertisement
”മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് മാനസികമായി വളരെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് മാനസിക സമ്മര്‍ദങ്ങളും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും” ലൂസിയ പറഞ്ഞു. കോവിഡ് വ്യാപിച്ച സമയത്ത് ദിവസങ്ങളോളം കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിച്ച് ജോലി ചെയ്ത ആശുപത്രി അധികൃതര്‍ക്ക് മാനസികമായ പിരിമുറുക്കം കുറയ്ക്കുന്നതിന് ഹാര്‍ലിയെ ആശുപത്രി അധികൃതര്‍ പ്രയോജനപ്പെടുത്തിയിരുന്നു. അണുബാധയുണ്ടാകാതിരിക്കാനുള്ള സ്യൂട്ടും ചെരുപ്പുകളും കണ്ണടയുമെല്ലാം ധരിച്ച് ആശുപത്രിയിലെത്തിയ ഹാര്‍ലി ഏവരുടെയും ശ്രദ്ധ കവര്‍ന്നിരുന്നു.
കോവിഡ് വ്യാപിച്ച ഒരു പ്രദേശത്ത് മൃഗങ്ങളുടെ സഹായത്തോടെ നടത്തിയ ലോകത്തിലെ ഏക ഇടപെടലായിരുന്നു അതെന്ന് ലൂസിയ കൂട്ടിച്ചേര്‍ത്തു. ലോകത്ത് മറ്റ് ചില ആശുപത്രിയിലും നായ്ക്കുട്ടികളെ അകത്ത് കയറ്റാറുണ്ട്. എന്നാല്‍, കോവിഡ് ബാധിച്ച ഒരിടത്ത് ഇത് ആദ്യമായിരുന്നു. അന്താരാഷ്ട്രതലത്തില്‍ വലിയ അംഗീകാരം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കോവിഡ് വ്യാപനകാലത്ത് നഴ്‌സായി ഈ ആശുപത്രിയില്‍ സേവനം ചെയ്യുകയും പിന്നീട് മാനസികപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്ത സില്‍വിയ ഹെര്‍ണാണ്ടസും ചികിത്സയുടെ ഭാഗമായി ഹാര്‍ലിയുടെ സഹായം തേടിയിട്ടുണ്ട്.
ഹാര്‍ലി നേരെ എന്റെ അടുത്തേക്ക് വരികയായിരുന്നു. മുമ്പ് ഏറെക്കാലം ഞങ്ങള്‍ തമ്മില്‍ പരിചയമുള്ളത് പോലെ, വലിയ സുഹൃത്തുക്കളെന്ന നിലയിലാണ് അവന്‍ പെരുമാറിയത് സില്‍വിയ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ വികാരാധീനരാകുന്നതും അവരുടെ പിരിമുറുക്കം കുറയ്ക്കാന്‍ ഹാര്‍ലി നല്‍കുന്ന സ്‌നേഹവും ഇടപെടലും കൊണ്ട് അവരുടെ മാനസിക സമ്മര്‍ദം കുറയുന്നതും കാണാൻ കഴിഞ്ഞു. ഹാര്‍ലിയും അവന്റെ സുഹൃത്തുക്കളും എന്ന പേരില്‍ സ്വയം പരിപാലനവും മാനസിക ആരോഗ്യപരിപാടിയും ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുകയും തടയുകയും ചെയ്യുക, ഇതിനോടകം കണ്ടത്തിയ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുക എന്നിവയെല്ലാമാണ് ഈ ചികിത്സാരീതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ലൂസിയ പറഞ്ഞു. മനുഷ്യനുമായി അനായാസേന ഇടപെടാനുള്ള നായകളുടെ കഴിവാണ് അവരെ ഇതില്‍ പ്രയോജനപ്പെടുത്താനുള്ള പ്രധാന കാരണമെന്ന് അവര്‍ വ്യക്തമാക്കി.