ബിബിസി റിപ്പോർട്ട് അനുസരിച്ച് ലോസാഞ്ചലസിലെ ഒരു ആശുപത്രിയിൽ കോവിഡ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണത്തിന് മുന്പ് ആശുപത്രി കിടക്കയിൽ കിടക്കുന്ന ഫോട്ടോയും അദ്ദേഹം ഷെയർ ചെയ്തിരുന്നു. “എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എവർ എന്നെ വെന്റിലേറ്ററിലിടാൻ താൽപര്യപ്പെടുകയാണ്," അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ എഴുതി.
കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്. “ഇനി എപ്പോഴാണ് ഞാൻ ഉണരുക എന്നറിയില്ല, എല്ലാവരും പ്രാർത്ഥിക്കണം," അദ്ദേഹം അവസാനമായി എഴുതിയതിങ്ങനെയാണ്.
advertisement
വൈറസ് ബാധയേറ്റ ശേഷവും വാക്സിൻ സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു ഹർമൺ സ്വീകരിച്ചിരുന്നത്. മത വിശ്വാസം തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മരണത്തിന് മുൻപ് മഹാമാരിയെ കുറിച്ച് വാക്സിനുകളെ കുറിച്ച് തമാശ പറഞ്ഞിരുന്ന അദ്ദേഹം ഇതമായി ബന്ധപ്പെട്ട നിരവധി മീമുകളും പങ്കുവെച്ചിരുന്നു. യു.എസിലെ രോഗ വിദഗ്ധനായ അന്തോണി ഫൗക്കിയേക്കാൾ തനിക്ക് ബൈബിളിലാണ് വിശ്വാസം എന്നായിരുന്നു ഹർമൺ പറഞ്ഞിരുന്നത്.
ഹിൽസോംഗ് സ്ഥാപകനായ ബ്രയാൻ ഹൂസ്റ്റൺ ഹർമണിന്റെ മരണ വാർത്ത ട്വിറ്ററിൽ സ്ഥിരീകരിച്ചു. “പ്രിയ സുഹൃത്ത് സ്റ്റീഫർ ഹർമൺ മരണപ്പെട്ടുവെന്ന ദുഖകരമായ വാർത്ത ബെൻ ഇപ്പോൾ അറിയിച്ചു,"ഹൂസ്റ്റൺ ട്വിറ്ററിൽ എഴുതി.
ഹർമണെ ഓർമ്മിച്ചുകൊണ്ട് ഹൂസ്റ്റൺ ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെയാണ്, “ഞാൻ കണ്ട ഏറ്റവും വലിയ ഉദാരമനസ്കനായിരുന്നു അദ്ദേഹം. എന്റെ പേരക്കുട്ടികൾക്കൊപ്പം സോക്കർ കളിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണം വരുത്തിയ നഷ്ടം വലുതാണ്."
എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നതാണ് ചർച്ചിന്റെ നിലപാടെന്ന് ഹൂസ്റ്റൺ പറയുന്നു.
അതേസമയം, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് ഈയടുത്ത് പഠനം തെളിയിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആന്റിബോഡികള്‍ ക്ഷയിച്ച് കഴിഞ്ഞാലും ശരീരത്തില്‍ വാക്‌സിന്‍ സുപ്രധാന കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.
പഠനം പറയുന്നതനുസരിച്ച് ഫൈസര്‍, മൊഡേണ വാക്‌സിനുകളെക്കാള്‍ കൂടുതല്‍ ടി സെല്ലുകള്‍ ഉല്പാദിപ്പിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുന്നു. ടി സെല്ലുകളെ അളക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്നു.
Summary: Aman from California, US, who had previously mocked Covid-19 vaccines on social media, died following a month-long battle with the deadly virus. A member of the Hillsong megachurch, Stephen Harmon had been quite vocal in his dislike for vaccines and had made a series of jokes about not getting jabbed
