'വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി' - അനുഷ്ക ശർമ്മ പറഞ്ഞു.
'ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗർഭിണികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ ഓരോ വർഷവും 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. പങ്കുവയ്പ്പിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഞാൻ ഉപയോഗിച്ച ഈ വസ്ത്രങ്ങൾ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്' - അനുഷ്ക കൂട്ടിച്ചേർത്തു.
advertisement
ഷർട്ടിടാത്ത ഫോട്ടോയുമായി ഋത്വിക് റോഷൻ; നീയിപ്പോഴും ഇരുപത്തിയൊന്നുകാരന്‍ തന്നെയെന്ന് മുൻ ഭാര്യ സുസൈന
ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യൽ എന്റർപ്രൈസായ ഡോൾസ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് നിങ്ങൾക്ക് അനുഷ്കയുടെ ഗർഭകാല വസ്ത്രങ്ങൾ സ്വന്തമാക്കാവുന്നതാണ്.
ബ്രിട്ടനിൽ 11 വയസ്സുകാരി അമ്മയായി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ
അടുത്തിടെ ബിഗ് ബോസ് സീസൺ 14'വിജയി റുബീന ദിലൈക്കിന്റെ വില കൂടിയ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ റുബീന ധരിച്ചിരുന്ന ഗൗൺ ഉൾപ്പെടെ പരിപാടിയിൽ ഉപയോഗിച്ചിരുന്ന എല്ലാ ഗൗണുകളും വിൽപ്പനയ്ക്ക് വച്ചു. എൽജിബിടിക്യുഐ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീൻ, ഇന്റർസെക്‌സ്, അസ്സെക്ഷ്വൽ) കമ്മ്യൂണിറ്റിക്ക് വേണ്ടി ഈ തുക ചെലവഴിക്കാനാണ് റുബീന തീരുമാനിച്ചിരുന്നത്.
ബിഗ് ബോസിന്റ അവസാന ദിനത്തിൽ റുബീന ദിലൈക്ക് ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമാർന്ന ഗൗൺ വളരെ മനോഹരമായിരുന്നു. ഈ ഗൗൺ ഉൾപ്പെടെയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. 'മർജനേയ' എന്ന മ്യൂസിക് വീഡിയോയിൽ റുബീന ധരിച്ചിരുന്ന വസ്ത്രവും LGBTQ കമ്മ്യൂണിറ്റിക്ക് നൽകുന്ന സംഭാവനയുടെ ഭാഗമായി വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായ റുബീന എല്ലായ്പ്പോഴും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്നു. 2006ൽ മിസ് ഷിംല സൗന്ദര്യ മത്സരത്തിലും 2008ൽ മിസ്സ് നോർത്ത് ഇന്ത്യ മത്സരത്തിലും വിജയിയാണ് റുബീന ദിലൈക്ക്.