മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ പ്രതികരിച്ച് മക്കളായ എആര്‍ അമീനും ഖദീജയും റഹീമയും രംഗത്തെത്തിയിരുന്നു. അമീന്‍ ആണ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള സമീപനം എല്ലാവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Also read-AR Rahman Saira Banu | 29 വര്‍ഷം എആര്‍ റഹ്‌മാനൊപ്പം നിഴല്‍പോലെ നിന്നവള്‍; ആരാണ് സൈറ ബാനു?
തങ്ങളുടെ കുടുംബം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നാണ് റഹീമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. റഹീമയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
advertisement
'ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പരിഗണന നല്‍കിയതിന് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം,' എന്നാണ് റഹീമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
1995ലായിരുന്നു എആര്‍ റഹ്‌മാന്റെയും സൈറയുടെയും വിവാഹം. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ, റഹീമ, അമീന്‍ എന്നിവരാണ് മക്കള്‍. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എആര്‍ റഹ്‌മാനും ഭാര്യ സൈറയും തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്.
'ഒരുപാട് വര്‍ഷം നീണ്ടുനിന്ന വിവാഹജീവിതത്തിന് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയുന്നതിനുള്ള വിഷമകരമായ തീരുമാനമെടുത്തിരിക്കുകയാണ്. അവരുടെ ജീവിതത്തില്‍ വളരെ നിര്‍ണായകമായ വൈകാരിക സമ്മര്‍ദം നേരിട്ടതിന് പിന്നാലെയാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. പരസ്പരം ആഴമേറിയ സ്നേഹം നിലനില്‍ക്കുമ്പോഴും തങ്ങളുടെ ഇടയില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതായി ദമ്പതികള്‍ തിരിച്ചറിഞ്ഞു. പരസ്പരം അടുക്കാനാവാത്ത വിധം അകന്നുപോയിരിക്കുന്നു. വളരെയധികം വേദനയോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,' ഔദ്യോഗിക പ്രസ്താവനയില്‍ സൈറ വ്യക്തമാക്കി.
വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാനും രംഗത്തെത്തി. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാത്തിനും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ത്ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', റഹ്‌മാന്‍ എക്‌സില്‍ കുറിച്ചു.