AR Rahman Saira Banu | 29 വര്‍ഷം എആര്‍ റഹ്‌മാനൊപ്പം നിഴല്‍പോലെ നിന്നവള്‍; ആരാണ് സൈറ ബാനു?

Last Updated:

എആര്‍ റഹ്‌മാന്റെയും സൈറയുടെയും പ്രണയജീവിതം എങ്ങനെയായിരുന്നു?

29 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി സംഗീതജ്ഞന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.
ഒട്ടും വിശ്വസിക്കാനാവാതെയാണ് ആരാധകര്‍ ആ വാര്‍ത്ത സ്വീകരിച്ചത്. എആര്‍ റഹ്‌മാന്റെയും സൈറയുടെയും പ്രണയജീവിതം എങ്ങനെയായിരുന്നുവെന്ന് നോക്കാം.
സൈറ ബാനുവുമായുള്ള എആര്‍ റഹ്‌മാന്റെ ആദ്യ കൂടിക്കാഴ്ച
തന്റെ അമ്മയാണ് സൈറയുമായുള്ള തന്റെ വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ഒരു അഭിമുഖത്തില്‍ എആര്‍ റഹ്‌മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയില്‍ മത കേന്ദ്രത്തില്‍വെച്ചാണ് തന്റെ അമ്മയും സഹോദരിയും സൈറയെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ അമ്മയ്ക്ക് സൈറയെയോ അവരുടെ കുടുംബത്തെയോ അറിയില്ലായിരുന്നു.
advertisement
എന്നാല്‍, ആ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് അഞ്ചാമത്തെ വീടായിരുന്നു സൈറയുടേത്. നടക്കുന്നതിനിടയില്‍ അവര്‍ സൈറയോട് സംസാരിച്ചു. അതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായി,' അദ്ദേഹം പറഞ്ഞു.
'അവള്‍ സുന്ദരിയും സൗമ്യസ്വഭാവക്കാരിയുമായിരുന്നു. 1995 ജനുവരി ആറിനാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എന്റെ 29-ാം പിറന്നാള്‍ ആയിരുന്നു.
ചെറിയൊരു കൂടിക്കാഴ്ചയായിരുന്നു അത്. അതിനുശേഷം ഫോണിലൂടെയാണ് ഞങ്ങള്‍ കൂടുതലും സംസാരിച്ചത്. സൈറ കച്ഛിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. എന്നെ വിവാഹം കഴിക്കാമോയെന്ന് ഞാന്‍ അവളോട് ഇംഗ്ലീഷില്‍ ചോദിച്ചു.
advertisement
വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു സൈറ,' ഓസ്‌കാര്‍ ജേതാവ് കൂടിയായ റഹ്‌മാന്‍ പറഞ്ഞു.
ആരാണ് സൈറ ബാനു? കുടുംബ പശ്ചാത്തലമറിയാം അറിയാം
ഗുജറാത്തിലെ കച്ഛില്‍ 1973 ഡിസംബര്‍ 20നാണ് സൈറയുടെ ജനനം. സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവര്‍ ജനിച്ചുവളര്‍ന്നത്. പാരമ്പര്യത്തിലും മൂല്യത്തിലും ആഴത്തില്‍ വേരൂന്നിയ കുടുംബമായിരുന്നു അവരുടേത്. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ് സൈറ. എആര്‍ റഹ്‌മാന്റെ ജീവനകാരുണ്യപ്രവര്‍ത്തനങ്ങളെയും അവര്‍ ശക്തമായി പിന്തുണച്ചിരുന്നു.
advertisement
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നീ മേഖലകളിലാണ് അവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംഗീതജ്ഞന്മാരിലൊരാളായ റഹ്‌മാനും സൈറയും തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ സൂക്ഷിച്ചു. തങ്ങളുടെ കുടുംബത്തെക്കുറിച്ച് വളരെ വിരളമായാണ് അവര്‍ പുറമെ സംസാരിച്ചിരുന്നത്. തങ്ങളുടെ ജോലിയിലും നേട്ടങ്ങളിലുമാണ് അവര്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
റഹ്‌മാനും സൈറയുമായുള്ള വിവാഹവും കുട്ടികളും
1995ലായിരുന്നു എആര്‍ റഹ്‌മാന്റെയും സൈറയുടെയും വിവാഹം. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ, റഹീമ, അമീന്‍ എന്നിവരാണ് മക്കള്‍.
advertisement
എആര്‍ റഹ്‌മാന്‍, സൈറ ബാനു വിവാഹമോചന അറിയിപ്പ്
ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എആര്‍ റഹ്‌മാനും ഭാര്യ സൈറയും തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്. 'ഒരുപാട് വര്‍ഷം നീണ്ടുനിന്ന വിവാഹജീവിതത്തിന് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയുന്നതിനുള്ള വിഷമകരമായ തീരുമാനമെടുത്തിരിക്കുകയാണ്. അവരുടെ ജീവിതത്തില്‍ വളരെ നിർണായകമായ വൈകാരിക സമ്മര്‍ദം നേരിട്ടതിന് പിന്നാലെയാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. പരസ്പരം ആഴമേറിയ സ്‌നേഹം നിലനില്‍ക്കുമ്പോഴും തങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതായി ദമ്പതികള്‍ തിരിച്ചറിഞ്ഞു. പരസ്പരം അടുക്കാനാവാത്ത വിധം അകന്നുപോയിരിക്കുന്നു. വളരെയധികം വേദനയോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,' ഔദ്യോഗിക പ്രസ്താവനയില്‍ സൈറ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
AR Rahman Saira Banu | 29 വര്‍ഷം എആര്‍ റഹ്‌മാനൊപ്പം നിഴല്‍പോലെ നിന്നവള്‍; ആരാണ് സൈറ ബാനു?
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement