TRENDING:

ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി; ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ അടിച്ച ഈ അർജുൻ ആരാണ്?

Last Updated:

ഒരു ലക്ഷം സബ്സ്ക്രൈബേർസിന് ലഭിക്കുന്ന യൂട്യൂബ് സിൽവർ പ്ലേ ബട്ടണും പത്ത് ലക്ഷം സബ്സ്ക്രൈബേർസ് ആയാൽ ലഭിക്കുന്ന ഗോൾഡൻ പ്ലേ ബട്ടണും കിട്ടുന്ന നേട്ടമാണ് അർജുന്റെ യൂട്യുബ് ചാനലിന് ഒരാഴ്ച്ച കൊണ്ട് ലഭിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികൾക്ക് ടിക് ടോക്ക് നന്നായി അറിയാം, എന്നാൽ ടിക് ടോക്ക് റിയാക്ഷനെ കുറിച്ചും അതിന്റെ ഇംപാക്ടും എന്തുമാത്രം ഉണ്ടാകുമെന്ന് വലിയ പിടിയില്ലായിരുന്നു. ടിക് ടോക്കിൽ വരുന്ന വീഡിയോസിനെ ഇഴകീറി പരിശോധിച്ച് പൊരിച്ചെടുക്കുന്ന റോസ്റ്റിങ്ങും വലിയ പരിചയമില്ലായിരുന്നു.
advertisement

കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ടിക് ടോക്ക് താരങ്ങളും വീഡിയോ കാണുന്നവരും മലയാളി സൈബർ ലോകവും കുറേ കാര്യങ്ങൾ പഠിച്ചു. പറഞ്ഞു വരുന്നത് ഇപ്പോഴും ചൂടോടെ ഓടിക്കൊണ്ടിരിക്കുന്ന അർജുൻ റോസ്റ്റിങ്ങിനെ കുറിച്ചാണ്.

യൂട്യൂബിൽ 'Arjyou' എന്ന ചാനൽ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. പ്രത്യേകിച്ച് ടിക് ടോക്കിലെ മലയാളികൾ. ഒരാഴ്ച്ച കൊണ്ടാണ് അർജുൻ സുന്ദരേശൻ എന്ന വിദ്യാർത്ഥിയുടെ യൂട്യൂബ് ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേർസിനെ നേടിയെടുത്തത്. ആകെ ചെയ്തത് ചില ടിക് ടോക്ക് വീഡിയോകൾ റിയാക്ട് ചെയ്തു എന്നു മാത്രം.

advertisement

രണ്ട് വർഷം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലാണ് ഒരാഴ്ച്ച കൊണ്ട് ഒരു മില്യൺ ആളുകളെ കൂട്ടിയത്. ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മൾട്ടിമീഡിയ വിദ്യാർത്ഥിയായ അർജുൻ ലോക്ക്ഡൗണിൽ ഇരുന്ന് ബോറഡിച്ചതോടെയാണ് ടിക് ടോക്ക് വീഡിയോ റിയാക്ഷനുമായി എത്തിയത്. പിന്നെ നടന്നത് ചരിത്രം.

TRENDING:പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി [NEWS]UAE| വിസാ പിഴകള്‍ റദ്ദാക്കി; രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം [NEWS]രണ്ട് പൊലീസുകാർക്ക് കോവിഡ്: മാനന്തവാടി സ്റ്റേഷനിൽ ജനങ്ങൾക്ക് പ്രവേശനമില്ല; ഉന്നതരടക്കം നിരീക്ഷണത്തിൽ [NEWS]

advertisement

കൂട്ടുകാർ ചേർന്നാണ് വീഡിയോകൾ തെരഞ്ഞെടുക്കുന്നത് എന്ന് അർജുൻ പറയുന്നു. പല വീഡിയോകളും ഷൂട്ട് ചെയ്യുമ്പോഴാണ് ആദ്യം കാണുന്നത്. പ്രതികരണവും അങ്ങനെയുണ്ടാകുന്നതാണെന്നും അർജുൻ.

ലോക്ക്ഡൗണിൽ മലയാളികളെ അർജുൻ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. ടിക് ടോക്ക് വീഡിയോയ്ക്കുള്ള അർജുന്റെ ഭാവങ്ങളും മറുപടികളുമാണ് ശ്രദ്ധിക്കപ്പെട്ടത്. പലതും ഈ സമയം കൊണ്ട് വൈറലുമായി.

രണ്ടു വർഷമായി പല വീഡിയോസുമായി അർജുനും സുഹൃത്തുക്കളും ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. അതിൽ പലതും ഇപ്പോഴാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് എന്നതാണ് സത്യം.

advertisement

ഇതിനകം അർജുന്റെ പേരിൽ നിരവധി ഫാൻ പേജുകളും ഫെയ്ക്ക് ഐഡികളും രൂപപ്പെട്ടിട്ടുണ്ട്. തനിക്ക് ടിക്ടോക്കിൽ അക്കൗണ്ട് ഇല്ലെന്നും അർജുൻ പറയുന്നു.

ആകെ ആറ് വീഡിയോസ് മാത്രമേ അർജുന്റെ യൂട്യൂബ് ചാനലിൽ കാണാൻ കഴിയൂ. ഇതിൽ ഓരോ വീഡിയോയ്ക്കുമുണ്ട് മില്യൺ വ്യൂസ്.

പല ടിക് ടോക്ക് വീഡിയോകൾക്കും തങ്ങൾ പറയാൻ ആഗ്രഹിച്ച മറുപടി എന്നാണ് അർജുന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ.

അർജുന്റെ റോസ്റ്റ് വീഡിയോയ്ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. വിനോദത്തിന് വേണ്ടി മാത്രമുള്ള വീഡിയോകളെ ട്രോളി പരിഹസിക്കുന്നത് എന്തിന് എന്നതാണ് പ്രധാന ചോദ്യം. താൻ ചെയ്യുന്നതും വിനോദത്തിന് വേണ്ടിയാണെന്നും ആരും ഇതിനെ വ്യക്തിപരമായി കാണേണ്ടെന്നും അർജുനും പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ അർജുൻ റിയാക്ട് ചെയ്ത വീഡിയോകളിലെ ആളുകളും മറുപടിയുമായി എത്തിയതോടെ സംഗതി ഒന്നുകൂടി ചൂടുപിടിച്ചു. ട്രോളും മറു ട്രോളും ഒക്കെയായി ആകെ ബഹളം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി; ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ അടിച്ച ഈ അർജുൻ ആരാണ്?
Open in App
Home
Video
Impact Shorts
Web Stories