പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി

ലോക്ക്ഡൗൺ എന്ന പ്യൂപ്പയ്ക്കകത്ത് ഇരുന്നു നാളുകൾ നീക്കുന്ന ശലഭപ്പുഴുക്കളുടെ അവസ്ഥയാണ് ഇന്ന് മിക്ക മനുഷ്യർക്കും. അതുകൊണ്ടു തന്നെയാകണം തന്റെ ചെടികളിലെത്തിയ ഒരു ലാർവയിൽ പാറിപ്പറക്കുന്ന ഒരു ചിത്രശലഭത്തെ കാണാൻ പുഷ്പ ടീച്ചർക്ക് കഴിഞ്ഞതും. 

News18 Malayalam | news18-malayalam
Updated: May 14, 2020, 11:56 AM IST
പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി
പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി
  • Share this:
ലോക്ക്ഡൗൺ കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയാൽ പുഷ്പ ടീച്ചർക്ക് തന്റെ വിദ്യാർത്ഥികളോട് ഒരു കഥ പറയാനുണ്ടാകുക. ഇലകളിൽ കണ്ട ഒരു കുഞ്ഞു ലാർവയെ ചിറകു വിരിച്ച് പറക്കാൻ വിട്ട കഥ.

ലാർവയിൽ നിന്നും പൂമ്പാറ്റയിലേക്കുള്ള ഒരു ജീവന്റെ മാറ്റം എത്ര നാൾ കൊണ്ടാണ്? അധ്യാപികയായ പുഷ്പയോട് ചോദിച്ചാൽ ടീച്ചർ ഉദാഹരണ സഹിതം കാണിച്ചു തരും. ലോക്ക്ഡൗണിൽ എറണാകുളം കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിലെ പുഷ്പ ടീച്ചറുടെ വീട്ടിലെത്തിയ അതിഥിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ലോക്ക്ഡൗൺ വേറിട്ട അനുഭവങ്ങളുടെ കൂടി കാലമാണ്. പുഷ്പ ടീച്ചർക്ക് അത് അൽപ്പം കൂടി വ്യത്യസ്തമാണ്. കുറഞ്ഞത് കഴിഞ്ഞു പോയ 21 ദിവസങ്ങളെങ്കിലും. ചെടികളെ നശിപ്പിക്കാനെത്തുന്ന വില്ലനായിട്ടാണ് പലരും ലാർവകളെ കാണുന്നത്. എന്നാൽ പുഷ്പ ടീച്ചർ അതിനെ കണ്ടത് ചിറകുവിരിച്ച് പറക്കാൻ കൊതിക്കുന്ന ഒരു ചിത്രശലഭമായിട്ടാണ്.

ഉണ്ടാപ്രിയെന്നാണ് ആ ലാർവയ്ക്ക് ടീച്ചർ പേരിട്ടത്. ലാർവയിൽ നിന്ന് പ്യൂപ്പയാകുന്നതുവരെ ആദ്യഘട്ട സംരക്ഷണം. ഉണ്ടാപ്രിക്ക് കഴിക്കാനുള്ള ഇലകളടക്കം എത്തിച്ചു നൽകിയായിരുന്നു സംരക്ഷണം.
TRENDING:ലോക്ക്ഡൗണിനിടെ ഒരു വെബ് സീരീസായാലോ? സുഹൃത്തുക്കളുടെ ഐഡിയ ഹിറ്റ്‌ [NEWS]UAE| വിസാ പിഴകള്‍ റദ്ദാക്കി; രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം [NEWS]രണ്ട് പൊലീസുകാർക്ക് കോവിഡ്: മാനന്തവാടി സ്റ്റേഷനിൽ ജനങ്ങൾക്ക് പ്രവേശനമില്ല; ഉന്നതരടക്കം നിരീക്ഷണത്തിൽ [NEWS]
ഒടുവിൽ പുഴുവിൽ നിന്ന് പൂമ്പാറ്റയായി സ്വതന്ത്ര ലോകത്തേക്ക് അവൻ ചിറകുവിരിച്ച് പറന്നു. ആ കാഴ്ച്ച മാത്രം തനിക്ക് നഷ്ടമായെന്ന് ടീച്ചർ പറയുന്നു. എങ്കിലും തനിക്കു ചുറ്റും പാറിപ്പറക്കുന്ന കൊച്ചുണ്ടാപ്രിയെ കാണുമ്പോൾ ടീച്ചറും സന്തോഷവതിയാണ്.

ഇരുപത്തിയൊന്ന് ദിവസം വീട്ടിലെ ഒരംഗമായിരുന്ന ലാർവ ഒടുവിൽ ചിത്രശലഭമായി പറന്നുപോകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ടീച്ചർ ചിത്രീകരിച്ചു സൂക്ഷിച്ചിട്ടുണ്ട്. താൻ ഉണ്ടാപ്രിക്ക് മാത്രമായിരുന്നില്ല, അവൻ തനിക്കും ഈ ലോക്ക്ഡൗണിൽ കൂട്ടായിരുന്നുവെന്ന് ടീച്ചർ പറയുന്നു.

ലോക്ക്ഡൗൺ എന്ന പ്യൂപ്പയ്ക്കകത്ത് ഇരുന്നു നാളുകൾ നീക്കുന്ന ശലഭപ്പുഴുക്കളുടെ അവസ്ഥയാണ് ഇന്ന് മിക്ക മനുഷ്യർക്കും. ചിറകുവിരിച്ച് സ്വതന്ത്ര ലോകത്തേക്ക് പറക്കാൻ കൊതിക്കുകയാണ് നാമോരോരുത്തരും. അതുകൊണ്ടു തന്നെയാകണം തന്റെ ചെടികളിലെത്തിയ ഒരു ലാർവയിൽ പാറിപ്പറക്കുന്ന ഒരു ചിത്രശലഭത്തെ കാണാൻ പുഷ്പ ടീച്ചർക്ക് കഴിഞ്ഞതും.

( റിപ്പോർട്ട് : സിജോ വി ജോൺ)
First published: May 14, 2020, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading