കൽപ്പറ്റ: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം സമ്മർദത്തിലായി. സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിലാക്കി.
വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് പൊലീസുകാരിൽ രോഗം സ്ഥിരീകരിക്കുന്നത്. വൈറസ് ബാധിച്ച പൊലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ സുരക്ഷാ ജീവനക്കാരനാണ്.
രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ സമ്പർക്കപ്പട്ടികയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഉൾപ്പെടുന്നുണ്ട്. ഇവരും ക്വാറന്റീനിൽ പോയിട്ടുണ്ട്. പൊലീസുകാരുടെ പ്രഥമ ദ്വിതീയ പട്ടികയിൽ ജില്ലാ ഭരണകൂടത്തിലെ പ്രമുഖരും ഉൾപ്പെടും.
അതേസമയം മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും സ്റ്റേഷനിലെത്തിയ ആളുകളും ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ച പൊലീസുകാർക്കൊപ്പം ജോലി ചെയ്തിരുന്നവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിഎംഒ ആർ. രേണുക വ്യക്തമാക്കി.
TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]പരാതിക്കാർ പൊലീസ് സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി ഇളങ്കോ പറഞ്ഞു. പരാതികൾ മറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയോ, ഇമെയിൽ വഴി അയക്കുകയോ ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി സ്റ്റേഷനിലെ എല്ലാവരുടെയും സാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റാൻഡം സാംപിൾ പരിശോധനയുടെ ഭാഗമായി മാനന്തവാടി സ്റ്റേഷനിലെ ജീവനക്കാരുടെ സ്രവം നേരത്തെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ മിക്കതും നെഗറ്റീവ് ആണ്.
കോവിഡ് സ്ഥിരീകരിച്ച കുമ്മന സ്വദേശിയുമായി അടുത്തിടപഴകിയവരാണ് രോഗബാധിതരായ രണ്ട് ഉദ്യോഗസ്ഥരും. ഒരു പരാതിയെ തുടർന്ന് കുമ്മന സ്വദേശിയെ ഇവർ ചോദ്യം ചെയ്തിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇതെന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.