സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്ത് മറ്റൊരു കാര്യത്തിന് ഇറങ്ങിത്തിരിച്ച ലൈല വിമാനത്തിൽ വെച്ചാണ് തന്റെ ബോസിനെ കണ്ടത്. ഇതിന്റെ വീഡിയോയും ലൈല ചിത്രീകരിച്ചിട്ടുണ്ട്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇതിനകം 11 മില്യനിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.
പിരിഞ്ഞുപോയ കാമുകനെ തിരിച്ചു കൊണ്ടുവരാൻ ബ്ലാക്ക് മാജിക്; യുവതിക്ക് നഷ്ടമായത് 8.2 ലക്ഷം രൂപ
“സുഖമില്ലെന്നു കള്ളം പറഞ്ഞ് അവധിയെടുത്തു. പിന്നാലെ, ഞാൻ യാത്ര ചെയ്ത അതേ വിമാനത്തിൽ വെച്ച് എന്റെ ബോസിനെ കണ്ടു”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജെറ്റ്‌സ്റ്റാർ ഫ്ലൈറ്റിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതും തന്റെ ബോസ് ആണെന്നു പറഞ്ഞ് ലൈല ഒരാളെ സൂം ഇൻ ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നീട് ക്യാമറ ലൈലക്കു നേരെ തന്നെ പാൻ ചെയ്ത് എത്തുകയാണ്. മാനേജർക്ക് തന്നെ കണ്ടാൽ മനസിലാകാതിരിക്കാൻ മാസ്കും സൺഗ്ലാസും തൊപ്പിയും ധരിച്ചാണ് ലൈല നടക്കുന്നത്.
advertisement
എന്നാൽ ബോസ് കാണാതെ മുങ്ങി നടന്നില്ലായിരുന്നുവെങ്കിലും താൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാൻ സാധ്യതയില്ലായിരുന്നു എന്നും ലൈല പറയുന്നുണ്ട്. മുൻഭാഗത്ത് ആയിരുന്നു അദ്ദേഹത്തിന്റെ സീറ്റ്. മുൻവശത്തെ വാതിലിലൂടെയാണ് ബോസ് അകത്ത് കയറിയതും. തന്റെ സീറ്റ് പിൻഭാഗത്ത് ആയിരുന്നു എന്നും പിൻവശത്തെ വാതിലിലൂടെയാണ് അകത്ത് കയറിയതെന്നും ലൈല കൂട്ടിച്ചേർത്തു. എന്നാൽ ബോസ്, ലൈലയെ തിരിത്തറിഞ്ഞോ ഇല്ലയോ, കള്ളത്തരം പൊളിഞ്ഞോ എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും ലൈല പങ്കുവെച്ചിട്ടില്ല.