പിരിഞ്ഞുപോയ കാമുകനെ തിരിച്ചു കൊണ്ടുവരാൻ ബ്ലാക്ക് മാജിക്; യുവതിക്ക് നഷ്ടമായത് 8.2 ലക്ഷം രൂപ

Last Updated:

ദുർമന്ത്രവാദത്തിനായി ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തിയ ജ്യോത്സ്യനെ സമീപിക്കുകയായിരുന്നു യുവതി

പിരിഞ്ഞുപോയ കാമുകനെ തിരിച്ചുകൊണ്ടുവരാൻ ബ്ലാക്ക് മാജിക് നടത്തിയ യുവതിക്ക് നഷ്ടമായത് 8.2 ലക്ഷം രൂപ. ബെംഗളുരു സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ബ്രേക്കപ്പിനു ശേഷമുള്ള മാനസിക വിഷമം സഹിക്കാനാകാതെയാണ് യുവതി കാമുകനെ തിരിച്ചു കിട്ടാനായി 'കടുംകൈ' ചെയ്തത്. ഇതിനായി ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തിയ ജ്യോത്സ്യനെ സമീപിക്കുകയായിരുന്നു.
അഹമ്മദ് എന്നായിരുന്നു ജ്യോത്സ്യന്റെ പേര്. ഇയാൾക്ക് അബ്ദുൾ, ലിയാക്കത്തുള്ള എന്നിങ്ങനെ രണ്ട് സഹായികളുമുണ്ടായിരുന്നു. മുൻ കാമുകനു നേരെ ദുർമന്ത്രവാദം നടത്താമെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. കാമുകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇതിലൂടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നായിരുന്നു അവകാശവാദം. ഇതിനായി ചില ആചാരങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇതിനായി 501 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തുടക്കം.
advertisement
ആവശ്യപ്പെട്ട പണം യുവതി ഓൺലൈനായി നൽകി. ശേഷം ഇയാൾ യുവതിയോട് സ്വന്തം ഫോട്ടോയ്ക്കൊപ്പം സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് വലിയ തുക ആവശ്യപ്പെട്ടത്. മുൻ കാമുകന്റെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാനായി അവർക്കു നേരേയും മന്ത്രവാദം പ്രയോഗിക്കണമെന്ന് നിർദേശിച്ചു. ഇങ്ങനെ പല ആവശ്യങ്ങൾ പറഞ്ഞ് ഏകദേശം 4.1 ലക്ഷം രൂപ മന്ത്രവാദിയും കൂട്ടരും യുവതിയിൽ നിന്ന് കൈപറ്റി.
ഇതിനു പിന്നാലെ 1.7 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി പണം നൽകാൻ വിസമ്മതിച്ചു. ഇതോടെ കാമുകനുമൊത്തുള്ള ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി വീണ്ടും പണം കൈമാറുകയായിരുന്നു.
advertisement
മകളുടെ അക്കൗണ്ടിൽ നിന്നും വലിയ തുക നഷ്ടമായത് ശ്രദ്ധയിൽപെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ അഹമ്മദിന്റെ സഹായി ലിയാക്കത്തിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തി. എന്നാൽ, ദുർമന്ത്രവാദം ചെയ്യാൻ യുവതി നിർബന്ധിക്കുകയായിരുന്നുവെന്നും പണം തിരികേ നൽകാമെന്നുമായിരുന്നു അഹമ്മദിന്റെ പ്രതികരണം. പക്ഷേ, ഇതിനു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിരിഞ്ഞുപോയ കാമുകനെ തിരിച്ചു കൊണ്ടുവരാൻ ബ്ലാക്ക് മാജിക്; യുവതിക്ക് നഷ്ടമായത് 8.2 ലക്ഷം രൂപ
Next Article
advertisement
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
  • കേരള പോലീസ് അക്കാദമി കാമ്പസിൽ 30 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി.

  • അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കർശന സുരക്ഷയുള്ള കാമ്പസിൽ സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിൽ മോഷണം നടന്നതായാണ് സംശയം.

View All
advertisement