TRENDING:

സോഷ്യല്‍ മീഡിയ എന്നാ സുമ്മാവാ! 21 വർഷം മുൻപുള്ള ചോറൂണിന്റെ ചിത്രം; ആളെ കണ്ടെത്താൻ വേണ്ടിവന്നത് ഒറ്റരാത്രി

Last Updated:

ഈ ഫോട്ടോയില്‍ ഇരട്ടക്കുട്ടികളെ മടിയിലിരുത്തി ഇരിക്കുന്ന ഇവരെ കണ്ടെത്താന്‍ സഹായിക്കാമോ എന്നായിരുന്നു ചോദ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: സോഷ്യൽ മീഡിയയുടെ ശക്തി എന്തെന്ന് അറിയാൻ ഈ സംഭവം തന്നെ ധാരാളം. 21 വര്‍ഷം മുന്‍പായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ചോറൂണ് നടന്നത്. ഈ ഫോട്ടോയില്‍ ഇരട്ടക്കുട്ടികളെ മടിയിലിരുത്തി ഇരിക്കുന്ന ഇവരെ കണ്ടെത്താന്‍ സഹായിക്കാമോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം ഒരാള്‍ ഫേസ്ബുക്കില്‍ എത്തിയത്. ആളെ കണ്ടെത്താൻ വേണ്ടിവന്നത് ഒരൊറ്റ രാത്രി മാത്രം.
advertisement

സംഭവം നടന്ന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞതൊന്നും ഇവിടെ പ്രതിബന്ധം തീർത്തില്ല. അന്നത്തെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ തന്നെ ആ ഫോട്ടോ തിരിച്ചറിഞ്ഞെത്തി. കൃഷ്ണ ബിജു എന്ന വോയിസ് ആര്‍ട്ടിസ്റ്റ് ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ക്യാമറയില്‍ പതിഞ്ഞ ആ കുടുംബത്തെ തേടി ഇറങ്ങിയത്. ഇവരെ കണ്ടെത്താന്‍ ഒന്ന് സഹായിക്കാമോ എന്ന കുറിപ്പോടെയാണ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു ഇരുപത്തിഒന്ന് വർഷം പിന്നോട്ട് പൊയ്ക്കോട്ടേ… ഗുരുവായൂരപ്പന്റെ തിരുനട..ആ തിരുമുൻപിൽ ഒരുപാട് കുഞ്ഞ് മക്കൾ ആദ്യ ചോറൂണിനായി കാത്തു നിൽക്കുന്നു..ആ ചിത്രങ്ങൾ എന്നും ഓർമയാക്കാൻ ചുറ്റും കുറച്ചു ക്യാമറകളും.. അന്ന് ക്യാമറ എന്ന വസ്തു സ്വന്തമായി ഉള്ളത് വലിയ ഒരു കാര്യമാണ്..ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചു സ്വന്തം മക്കളുടെ ചോറൂണ് ക്യാമറയിൽ പകർത്താൻ എല്ലാരും തിരക്കു കൂട്ടുന്നു.. അതിനിടയിൽ ഓമനത്തമുള്ള കുഞ്ഞ് ഇരട്ട കുട്ടികളെയും ചേർത്ത് പിടിച്ചു ഒരു അമ്മയും അച്ഛനും…പക്ഷെ ആ സന്തോഷമുള്ള നേരത്തും ഒരു ചെറിയ വിഷമം ഉണ്ട്‌ അവരുടെ മുഖത്ത്..തന്റെ മക്കളുടെ ഈ സൗഭാഗ്യം എന്നും കണ്ടു സന്തോഷിക്കാൻ ഒരു ചിത്രം എടുക്കാൻ കഴിഞ്ഞെങ്കിൽ…..അതിനായി ഒരു ക്യാമറ അവരുടെ കൈവശം ഇല്ല..

advertisement

അവരുടെ തൊട്ടടുത്താണ് എന്റെ നാത്തൂനും കൂട്ടരും. ഞങ്ങളുടെ കുഞ്ഞ് അനന്ദു കുട്ടന് ചോറൂണിനായി അവസരം കാത്തു നിൽക്കുന്നത്..ആദ്യം സമ്മാനിച്ച പുഞ്ചിരിയിൽ ചേച്ചിയുടെ കൈയിലെ ക്യാമറ തെല്ലു കണ്ടപ്പോൾ അവരുടെ മുഖത്ത് ഒരു കുഞ്ഞ് സന്തോഷം..ആദ്യം ഒന്ന് മടിച്ചെങ്കിലും ആ തിരക്കിനിടയിൽ നാത്തൂനോട് ചോദിച്ചു വിരോധമില്ലെങ്കിൽ..ഞങ്ങളുടെ കുഞ്ഞിന് ചോറ് കൊടുക്കുന്ന ഫോട്ടോ ഒന്ന് എടുത്തു തരാമോ.. എന്നിട്ട് അഡ്രെസ്സ് തരാം ഒന്ന് അയച്ചു തരുമോ ഒരു ആഗ്രഹം.ഒട്ടും മടിക്കാതെ അവരുടെ ആഗ്രഹം അവരോടൊപ്പം നിന്ന് സന്തോഷത്തോടെ സാധിച്ചു കൊടുത്തു..

advertisement

Also Read- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബ രഹസ്യം വെളിപ്പെടുത്തി സുധാ മൂര്‍ത്തി

അനന്ദു കുട്ടന് ചോറൂണും കഴിഞ്ഞു വന്നപ്പോഴാണ് വലിയ ഒരു മറവി സംഭവിച്ചു എന്ന് മനസിലായത്..അവരുടെ അഡ്രസ് വാങ്ങാൻ മറന്നിരിക്കുന്നു.. 😔വളരെ വിഷമത്തോടെ ആണ് അന്ന് തിരിച്ചു വന്നത്…ചിത്രം കുറച്ചു മങ്ങിയെങ്കിലും..അനന്ദുകുട്ടന്റെ ചോറൂണിന്റെ ചിത്രങ്ങൾക്കൊപ്പം ഇന്നും നിറമുള്ള ഓർമ്മയോടെ..മനസ്സ് തിരക്കുന്നു ഈ ചിത്രത്തിന്റെ ഉടമസ്ഥരെ…ഇന്ന് അത് വീണ്ടും കൈയിൽ തടഞ്ഞപ്പോൾ ഒരു ആഗ്രഹം…ഇന്നത്തെ സാമൂഹ്യ മാധ്യമത്തിന്റെ ശക്തിയാൽ വർഷങ്ങൾക്കു ശേഷം ഇവരെ കണ്ടെത്താൻ പറ്റിയാലോ..ഇരുപതു വർഷത്തിന് ശേഷം അവർ ഒരുപാട് ആഗ്രഹിച്ച ചിത്രം അവരെ ഒന്ന് കാണിക്കാനും ഏൽപ്പിക്കാനും ഒരു ആഗ്രഹം…

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോഷ്യല്‍ മീഡിയ എന്നാ സുമ്മാവാ! 21 വർഷം മുൻപുള്ള ചോറൂണിന്റെ ചിത്രം; ആളെ കണ്ടെത്താൻ വേണ്ടിവന്നത് ഒറ്റരാത്രി
Open in App
Home
Video
Impact Shorts
Web Stories