ഞാന്‍ എന്‍റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കിയത് പോലെ എന്‍റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കിയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അക്ഷതയുടെ അമ്മയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പെഴ്സണുമായ സുധാ മൂര്‍ത്തി പറഞ്ഞിരുന്നു. ഒപ്പം മരുമകന്‍ ഋഷി സുനകിനെ കുറിച്ചുള്ള ഒരു രഹസ്യവും അവര്‍ വെളിപ്പെടുത്തി
എന്‍റെ മരുമകനായ ഋഷി സുനക് അവരുടെ പൂര്‍വീകരുടെ കാലം മുതല്‍ ഏതാണ്ട് 150 വര്‍ഷത്തോളമായി ഇംഗ്ലണ്ടിലാണ് കഴിയുന്നത്. എന്നിരുന്നാലും അവരെല്ലാവരും തികഞ്ഞ വിശ്വാസികളാണ്. ഋഷിയുടെ അമ്മ എല്ലാ തിങ്കളാഴ്ചയും ഉപവസിക്കുന്ന ആളാണ് എന്നാല്‍ ഋഷി സുനക് എല്ലാ വ്യാഴാഴ്ചയുമാണ് ഉപവസിക്കുന്നതെന്ന് സുധാ മൂര്‍ത്തി പറഞ്ഞു.
മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്ന് സുധാ മൂർത്തി. ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്ന സുധാ മൂർത്തിയുടെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നായിരുന്നു സുധാ മൂര്‍ത്തിയുടെ പരാമർശം.