വീഡിയോയില്‍ യുവതിയുടെ ഫോണ്‍ മുറുകെപിടിച്ച് ഒരു കുരങ്ങന്‍ ഇരിക്കുന്നത് കാണാം. കുരങ്ങന്റെ കൈയ്യില്‍ നിന്നും തന്റെ ഫോണ്‍ വാങ്ങാനായി യുവതി ബാഗില്‍ നിന്നും ഭക്ഷണം എടുത്ത് കൊടുക്കുന്നു. എന്നാല്‍ അതിലൊന്നും വീഴാന്‍ കുരങ്ങന്‍ ആദ്യം തയ്യാറായില്ല. അവസാനം യുവതി ബാഗില്‍ നിന്നും രണ്ട് പഴങ്ങള്‍ നല്‍കി. ഇതോടെ ഫോണ്‍ യുവതിയ്ക്ക് നേരെ നീട്ടി കുരങ്ങന്‍ നടന്നകലുകയാണ്.
Also read-സുമോ ഗുസ്തിക്കാരേ കയറ്റി പറക്കാനൊരുങ്ങിയ ജപ്പാൻ എയർലൈൻസിന് പറ്റിയ പറ്റ്
advertisement
ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
‘ അവര്‍ക്കറിയാം എങ്ങനെ കച്ചവടം നടത്തണമെന്ന്,’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
” ഒരിക്കല്‍ ബാലിയില്‍ വെച്ച് ഒരു കുരങ്ങന്‍ എന്റെ മകളുടെ രണ്ട് ഷൂസ് എടുത്തുകൊണ്ട് പോയി. പിന്നീട് അതിന് ഭക്ഷണം വാഗ്ദാനം ചെയ്ത് ഷൂസ് തിരികെ വാങ്ങാന്‍ നോക്കി. വളരെ ദേഷ്യത്തിലായിരുന്നു ആ കുരങ്ങ്,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
2021ലെ റിപ്പോര്‍ട്ട് പ്രകാരം ബാലിയിലെ ഉലുവാറ്റു ക്ഷേത്രം കുരങ്ങന്‍മാരുടെ ഇഷ്ട സങ്കേതമായി മാറിയിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സാധനങ്ങള്‍ ഇവ കൈക്കലാക്കുന്നതും പതിവാണ്. ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ചാണ് പലരും തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവരില്‍ നിന്നും തിരികെ വാങ്ങുന്നത്.
മണിക്കൂറുകളോളം പരിശ്രമിച്ചാണ് പലരും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും മറ്റും കുരങ്ങൻമാരുടെ കൈകളിൽ നിന്ന് തിരികെ വാങ്ങുന്നത്. കുറഞ്ഞത് 25 മിനിട്ടെങ്കിലും ഈ വിലപേശലിന് എടുക്കുമത്രേ..