സുമോ ഗുസ്തിക്കാരേ കയറ്റി പറക്കാനൊരുങ്ങിയ ജപ്പാൻ എയർലൈൻസിന് പറ്റിയ പറ്റ്
- Published by:Sarika KP
- news18-malayalam
Last Updated:
വിമാനത്തിലെ യാത്രക്കാരുടെയും ലഗേജിന്റെയും തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നത്
യാത്രക്കാരുടെ ഭാരക്കൂടുതലിനെ തുടർന്ന് വിമാനം പറത്താനാകാതെ ജപ്പാന്‍ എയര്‍ലൈന്‍സ്. ലഗേജ് അധികമായതിനാലല്ല മറിച്ച് ജപ്പാനിലെ ഏറ്റവും ഭാരമേറിയ വ്യക്തികള്‍ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഉണ്ടായിരുന്നതിനെ തുടർന്നാണ് എയർലൈൻസ് നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനത്തിനൊപ്പം മറ്റൊരു വിമാനം കൂടി ഷെഡ്യൂൾ ചെയ്തത്. ജപ്പാനിലെ ഏതാനും സുമോ ഗുസ്തിക്കാർ ഈ വിമാനത്തിൽ യാത്ര ചെയ്യാന്നുണ്ടായിരുന്നു. എന്നാൽ ഭാരക്കൂടുതലിനെ തുടർന്ന് ഇവർക്ക് വേണ്ടി ജപ്പാൻ എയർലൈൻസ് പ്രത്യേകം വിമാനം ക്രമീകരിച്ചു നൽകി.
വിമാനത്തിലെ യാത്രക്കാരുടെയും ലഗേജിന്റെയും തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നത്. എന്നാൽ സുമോ ഗുസ്തിക്കാരുടെ ഭാരം വിമാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് അപ്രതീക്ഷിതമായി ജപ്പാൻ എയർലൈന് പുതിയ വിമാനം ഷെഡ്യൂൾ ചെയ്യേണ്ടി വന്നത്.
ആദ്യം ബോയിങ് 737-800 വിമാനത്തില്‍ പോകാനാണ് സുമോ ഗുസ്തിക്കാര്‍ എത്തിയത്. ടോക്യോയിലെ ഗനേഡ വിമാനത്താവളം, ഒസാകയിലെ ഇതാമി വിമാനത്താവളം എന്നിവടങ്ങളില്‍ നിന്ന് തെക്കന്‍ ദ്വീപായ അമാമി ഓഷിമയിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്. അമാമി ഓഷിമയില്‍ വെച്ച് നടക്കുന്ന ഒരുകായിക മേളയിൽ പങ്കെടുക്കുന്നതിനായാണ് ഇവര്‍ യാത്ര പുറപ്പെട്ടതെന്ന് യോമിയുരി ഷിംബുന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
വ്യാഴാഴ്ച ഏറെ വൈകിയാണ് യാത്രക്കാരുടെ പട്ടികയില്‍ സുമോ ഗുസ്തിക്കാര്‍ കൂടി ഉണ്ടെന്ന് അറിഞ്ഞത്. ഇതിനെ തുടർന്ന് വിമാനത്തിലെ ഇന്ധന ശേഷി സംബന്ധിച്ച് വിമാനജീവനക്കാര്‍ക്ക് ആശങ്കയുണ്ടായി. സുമോ ഗുസ്തിക്കാരുടെ ശരാശരി ശരീരഭാരം 120 കിലോ ഗ്രാമാണെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വിമാനത്തിലെ യാത്രക്കാരുടെ ശരാശരി ശരീരഭാരമായ 70 കിലോഗ്രാമിനേക്കാള്‍ ഏറെ അധികമായിരുന്നു ഇത്.
അമാമി വിമാനത്താവളത്തിലെ റണ്‍വെ ചെറുതായതിനാല്‍ വലിയ വിമാനങ്ങള്‍ അവിടെ ഇറങ്ങുക അസാധ്യമായിരുന്നു. തുടര്‍ന്ന് 27 സുമോ ഗുസ്തിക്കാര്‍ക്കായി പ്രത്യേക വിമാനം ക്രമീകരിക്കാന്‍ ജപ്പാന്‍ എയര്‍ലൈന്‍സ് തീരുമാനിക്കുകയായിരുന്നു.
advertisement
പ്രത്യേകം ക്രമീകരിച്ച വിമാനത്തില്‍ കയറുന്നതിനായി ഇറ്റാമിയില്‍ നിന്ന് ഹനേഡയിലേക്ക് 14 ഗുസ്തിക്കാര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.
വിമാനത്തിലെ ഭാരനിയന്ത്രണങ്ങള്‍ മൂലം പ്രത്യേക വിമാനം ക്രമീകരിക്കേണ്ടി വന്നത് അസാധാരണമായ സംഭവമാണെന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. കായികമേള ഞായറാഴ്ച സമാപിച്ചതിന് ശേഷം സുമോ ഗുസ്തിക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ പ്രത്യേക വിമാനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് രസകരവും അസാധാരണവുമാണെന്ന് തോന്നുമെങ്കിലും, സുമോ ഗുസ്തിക്കാരുെ യാത്രാ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് ഇതാദ്യമല്ല. ഒരു ചെറിയ യാത്രാവിമാനത്തില്‍ സുമോ ഗുസ്തിക്കാര്‍ തിങ്ങിഞ്ഞെരുങ്ങി യാത്ര ചെയ്യുന്ന ഫോട്ടോ 2014-ല്‍ വൈറലായിരുന്നു.
advertisement
സുമോ ഗുസ്തിക്കാരാകുന്നതിന് കുറഞ്ഞ ശരീരഭാരം എന്നൊരു കണക്ക് ഇല്ല. ഈ കായികരംഗത്ത് സാധാരണയായി ആധിപത്യം പുലര്‍ത്തുന്നത് ഭാരമേറിയ വ്യക്തികളാണ്. 2018 ല്‍ വിരമിച്ച റഷ്യന്‍ വംശജനായ റിക്കിഷിയായ ഒറോറ എക്കാലത്തെയും ഭാരമേറിയ സുമോ ഗുസ്തിക്കാരനായിരുന്നു. 292.6 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 18, 2023 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സുമോ ഗുസ്തിക്കാരേ കയറ്റി പറക്കാനൊരുങ്ങിയ ജപ്പാൻ എയർലൈൻസിന് പറ്റിയ പറ്റ്