TRENDING:

ഒരു ബിയർ ഐസ്ക്രീം കഴിച്ചാലോ? ബെൽജിയൻ ബ്രൂവറിയുടെ ഒരു 'വിഡ്ഢിദിന തമാശ' യാഥാർഥ്യമായ കഥ

Last Updated:

മാങ്കോ ബാറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ആണ് ഈ ബിയർ ഐസ് പോപ്പിന് നൽകിയിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആൽക്കഹോൾ അടങ്ങിയ ഐസ് പോപ്പ് അവതരിപ്പിച്ച്. ബെൽജിയൻ ബ്രൂവറി. നാമൂർ എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ബ്രൂവറിയാണ് മറ്റൊരു ഐസ്ക്രീം നിർമാണ കമ്പനിയുമായി ചേർന്ന് ബിയർ ഐസ് പോപ്പ് എന്ന പേരിൽ ഒരു ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഹോപോപോപ്പ് എന്ന ഐസ് പോപ്പ് നിർമാണ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ്  ഹൂപ്പ് എന്ന ബ്രൂവറി ബിയർ ഫ്ലേവർ ഉള്ള 'ഹൂപ്പോപ്പോപ്പ്' എന്ന ഐസ് പോപ്പ് നിർമിച്ചിരിക്കുന്നത്. പരമ്പരാഗതമായ രണ്ട് കൈത്തൊഴിൽ രീതികളുടെ സമന്വയത്തിലൂടെ ഉടലെടുത്തത് 2.8 ശതമാനം ആൽക്കഹോൾ അടങ്ങിയ സ്വാദിഷ്ടമായ ഒരു സോർബറ്റ് ആണിത്.
Courtesy of Houppopop / AFP.
Courtesy of Houppopop / AFP.
advertisement

2020 ഏപ്രിൽ ഒന്നിനാണ് ഈ പുതിയ ഉത്പ്പന്നത്തെക്കുറിച്ചുള്ള പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ആദ്യമായി നടക്കുന്നത്.  തുടർന്ന് കൗതുകകരമായ രീതിയിൽ 'ഹൂപ്പോപ്പോപ്പ്' ഇൻസ്റ്റാഗ്രാമിൽ രംഗപ്രവേശം നടത്തുകയായിരുന്നു. ഏപ്രിൽ ഫൂൾ ദിനത്തിലെ ഒരു തമാശ എന്ന നിലയിലായിരുന്നു പ്രസ്തുത ബ്രൂവറി ഈ ബിയർ ഐസ് പോപ്പിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിന്നീട് അവർ മനസ് മാറ്റുകയും ആ വർഷം അവസാനത്തോടെ ഈ ഉത്പന്നം യഥാർത്ഥത്തിൽ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു. വേനൽക്കാലത്ത് ശരീരത്തിൽ ചൂട് പകരുന്നതിനാൽ ബിയർ കുടിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബിയർ ഐസ് പോപ്പ്.

advertisement

Also Read-ലോക്ഡൗണ്‍ സമയത്തെ ക്രിയേറ്റിവിറ്റി; 7500 നാണയങ്ങള്‍ കൊണ്ട് അടുക്കള ഡിസൈന്‍ ചെയ്ത് യുവതി

"ഇനി മുതൽ ഇത് ഏപ്രിൽ ഫൂൾ ദിവസത്തെ തമാശയല്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് ബിയർ ഐസ് പോപ്പ് വിപണിയിൽ എത്തുന്നുവെന്ന് അറിയിച്ച് ഹോപോപോപ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റിൽ കുറിച്ചത്. ഒപ്പം ഇളം മഞ്ഞ നിറത്തിലുള്ള ബിയർ ഐസ് പോപ്പിന്റെ ആകർഷകമായ ഒരു ചിത്രവും അവർ പങ്കുവെച്ചിരുന്നു. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മാങ്കോ ബാറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ആണ് ഈ ബിയർ ഐസ് പോപ്പിന് നൽകിയിട്ടുള്ളത്. ആകർഷകമായ കവറിൽ 'ഹൂപ്പോപ്പോപ്പ്' എന്ന ബ്രാൻഡ് നെയിമും മനോഹരമായ രൂപകൽപ്പനയോടു കൂടി എഴുതിയിരിക്കുന്നു. ചിത്രം കണ്ടിട്ട് അത് കഴിച്ചു നോക്കാൻ കൊതി തോന്നിയാൽ ഒട്ടും കുറ്റം പറയാൻ കഴിയില്ല.

advertisement

Also Read-പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് അറുപതുകാരി; രക്ഷയായത് കൈയിലുണ്ടായിരുന്ന അരിവാൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ ബിയർ ഐസ് പോപ്പ് പ്രായപൂർത്തി ആയവർക്ക് മാത്രമേ കുടിക്കാൻ കഴിയുള്ളൂ എന്നൊരു മുന്നറിയിപ്പും ഇതോടൊപ്പം നൽകാം. . 2.8 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്ക് ഒരു കാരണവശാലും ഈ ഭക്ഷ്യ ഉത്പന്നം കഴിക്കാൻ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. മുതിർന്നവർ വളരെ കരുതലോടെ, മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു ബിയർ ഐസ്ക്രീം കഴിച്ചാലോ? ബെൽജിയൻ ബ്രൂവറിയുടെ ഒരു 'വിഡ്ഢിദിന തമാശ' യാഥാർഥ്യമായ കഥ
Open in App
Home
Video
Impact Shorts
Web Stories