ലോക്ഡൗണ്‍ സമയത്തെ ക്രിയേറ്റിവിറ്റി; 7500 നാണയങ്ങള്‍ കൊണ്ട് അടുക്കള ഡിസൈന്‍ ചെയ്ത് യുവതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒഴിവു സമയം വിനിയോഗിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം തന്റെ പഴയ മങ്ങിയ അടുക്കള പുതുക്കിപ്പണിത് അതിനെ ഒരു ആധുനിക ശൈലിയിലുള്ളതാക്കി മാറ്റുക എന്നതായിരുന്നു
കോവിഡ് മഹാമാരി ആളുകള്‍ക്ക് അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കികൊണ്ടിരിക്കുന്നു. ലോക്ക്ഡൗണ്‍ സമയങ്ങളില്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുമ്പോള്‍ വിരസതയ്ക്ക് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതിനെ മറികടക്കുവാനായി, ലങ്കാഷെയറിലെ ബര്‍ണ്‍ലിയില്‍ നിന്നുള്ള ബ്യൂട്ടിഷ്യനായ ബില്ലി ജോ വെല്‍സ്ബി കണ്ടെത്തിയ രസകരമായി വഴി എന്താണെന്ന് നോക്കാം.
ഒഴിവു സമയം വിനിയോഗിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം തന്റെ പഴയ മങ്ങിയ അടുക്കള പുതുക്കിപ്പണിത് അതിനെ ഒരു ആധുനിക ശൈലിയിലുള്ളതാക്കി മാറ്റുക എന്നതായിരുന്നു. ഒരുപാടു പണം ചെലവഴിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ 49 വയസുള്ള ബില്ലി സ്വന്തമായി തന്റെ അടുക്കള മോടി പിടിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനായി ബില്ലി ജോ വെല്‍സ്ബി ആയിരക്കണക്കിന് നാണയങ്ങള്‍ ശേഖരിച്ചു. ഭിത്തികളില്‍ ചെമ്പ് നാണയങ്ങള്‍ ഒട്ടിച്ച് അവരുടെ അടുക്കളയ്ക്ക് ഒരു പുതിയ ഇന്റീരിയര്‍ മോഡല്‍ നല്‍കി. ഇതിനായി മൊത്തം 75 പൗണ്ട് ചെലവഴിക്കുകയും 7500 നാണയങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. തന്റെ പഴയ അടുക്കള പുനര്‍നിര്‍മ്മിക്കാന്‍ ബില്ലി എടുത്ത സമയമാകട്ടെ വെറും ഒന്‍പതു മണിക്കൂര്‍ മാത്രമാണെന്നത് വളരെ അതിശയോക്തി ഉളവാക്കുന്നു.
advertisement
ഇത് ബില്ലി തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകം അറിയുന്നത്. ഈ പോസ്റ്റ് വൈറല്‍ ആകുകയും അപ്പോള്‍ തന്നെ 3000 ലൈക്കുകളും 400 ലധികം കമന്റുകളും ലഭിക്കുകയും ചെയ്തു. പല ഇന്റര്‍നെറ്റ് ഉപയോഗക്താക്കളും അവരുടെ കഴിവുകളെ അഭിനന്ദിക്കുകയും ചെയ്ത ജോലി അതിശയകരമായിരിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. ''കൊള്ളാം, അത് രസകരമാണ്. ഞാന്‍ ചെമ്പു നാണയങ്ങള്‍ കൊണ്ടുള്ള തറകണ്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും ചുവര് കണ്ടിട്ടില്ല'' എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു, മറ്റൊരാള്‍ എഴുതിയത് ഇങ്ങനെയാണ്, ''നിങ്ങള്‍ക്ക് ഒരു വിശുദ്ധന്റെ ക്ഷമയുണ്ട്! ഇത് അതിശയകരമായി തോന്നുന്നു.''
advertisement
ചുവര് നിര്‍മ്മിക്കുന്നതില്‍ ബ്യൂട്ടീഷ്യന്റെ സമയവും ശ്രദ്ധയും പ്രശംസിച്ച മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു, 'ഓ മൈ ഗോഡ് ഞാന്‍ ഇത് തികച്ചും ഇഷ്ടപ്പെടുന്നു.' മൂന്നാമത്തെ വ്യക്തി കമന്റ് ചെയ്തു, 'ഇതിന് വെറും നാണയങ്ങളുടെ വില മാത്രം അല്ല ഉള്ളത്, അതിലേറെ വിലമതിക്കുന്നു'
തന്റെ ക്ലയന്റുകള്‍ ടിപ്പായി തന്ന നാണയങ്ങള്‍ ഉപയോഗിച്ചതിനാല്‍ ഈ ചുവരുകള്‍ക്ക് തനിക്ക് ഒരു വികാരപരമായ മൂല്യമുണ്ടെന്നും ഓര്‍മ്മകളെ ചുമരിലേക്ക് സമന്വയിപ്പിക്കുന്നതിന് തുല്യമാണിതെന്നും പ്രതികരിച്ചു. ഞാന്‍ ഇതിനായി നേര്‍ത്ത സിലിക്കണ്‍ പാളി ഉപയോഗിച്ച് ഓരോന്നായി പ്രയോഗിക്കുകയായിരുന്നു. അന്തിമഫലം വിചാരിച്ചതിലും മികച്ചതും എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ്. നാണയത്തില്‍ പൊതിഞ്ഞ ഒരു ചുവരുപോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, മാത്രമല്ല എന്റെ അടുക്കളയ്ക്കായി ഒരു വ്യാവസായിക രൂപം ആവശ്യമായിരുന്നു, അതിനാല്‍ ഇത് വളരെ അധികം യോജിച്ചതായിരിക്കുമെന്ന് ഞാന്‍ കരുതി. ബില്ലി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2021 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക്ഡൗണ്‍ സമയത്തെ ക്രിയേറ്റിവിറ്റി; 7500 നാണയങ്ങള്‍ കൊണ്ട് അടുക്കള ഡിസൈന്‍ ചെയ്ത് യുവതി


