TRENDING:

വെയിറ്ററായി ജോലി ചെയ്യും, ഓട്ടിസമുള്ള കുട്ടികളെ പഠിപ്പിക്കും; വേറിട്ട റോബോട്ടുകളെ നിര്‍മിച്ച് ബംഗാള്‍ സ്വദേശി

Last Updated:

ആശുപത്രി ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി അതാനു ഘോഷ് നിര്‍മിച്ച റോബോട്ടുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കും, ഡെങ്കിപ്പനിപോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും, ഹോട്ടലുകളില്‍ വെയിറ്ററായി ജോലി നോക്കും. ആശുപത്രി ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി അതാനു ഘോഷ് നിര്‍മിച്ച റോബോട്ടുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
advertisement

പിതാവ് നൃപേന്ദ്ര നാഥ് ഘോഷില്‍നിന്നാണ് താന്‍ റോബോട്ടുകള്‍ രൂപകല്‍പ്പന നല്‍കാന്‍ പഠിച്ചതെന്ന് അതാനു ഘോഷ് പറയുന്നു. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ ഫിസിയോളജി വിഭാഗത്തില്‍ ഗവേഷണ ഉപകരണങ്ങള്‍ക്ക് രൂപകല്പ്പന നല്‍കുന്ന ജോലിയായിരുന്നു നൃപേന്ദ്ര നാഥിന്. 1979-ല്‍ തന്റെ 18-ാമത്തെ വയസ്സിലാണ് അതാനു ഘോഷ് റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റോബോട്ട് നിര്‍മിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

കോവിഡ് കാലത്ത് കോവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ അതാനു റോബോട്ട് നിര്‍മിച്ചിരുന്നു, കൃതി എന്നാണ് അതിന് പേര് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

advertisement

Also read-ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച ദമ്പതികളെ വിമര്‍ശിച്ച് യാത്രക്കാരി; സ്വന്തം കാര്യം നോക്കൂ എന്ന് സോഷ്യല്‍ മീഡിയ

2023-ല്‍ അടുത്ത റോബോട്ടിന് രൂപം നല്‍കി. ”ബ്രാവോ എന്ന് പേരിട്ട ഈ റോബോട്ടിനെ ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ വാക്കുകള്‍ പഠിപ്പിക്കുന്നതിനും നിറങ്ങളെയും രൂപങ്ങളെയും പരിചയപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും ഹോട്ടലുകളില്‍ വെയിറ്ററായും ഇത് ഉപയോഗിക്കാം”, അതാനു പറഞ്ഞു.

advertisement

തന്റെ സ്വന്തം ചെലവിലാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരോ മറ്റ് സംരംഭകരോ സാമ്പത്തികമായി സഹായിക്കുകയാണെങ്കില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇത്തരം റോബോട്ടുകള്‍ കൂടുതലായി നിര്‍മിക്കാന്‍ കഴിയുമെന്നും കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

”എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടിലിരുന്നാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്. അവയില്‍ ചില ഘടകഭാഗങ്ങള്‍ പണം നല്‍കാതെ ലഭിച്ചതാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇത് എന്റെ അതിയായ ആഗ്രഹത്തിന്റെ ഫലമായി നിര്‍മിച്ചതാണ്. അതിനാല്‍, ചെലവ് എത്രയെന്ന് കണക്കുകൂട്ടിയിട്ടില്ല. കുറച്ചുകൂടി മികച്ച രീതിയില്‍ നിര്‍മിക്കുന്നതിന് ഒരു വ്യവസായി എന്നെ സമീപിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെയിറ്ററായി ജോലി ചെയ്യും, ഓട്ടിസമുള്ള കുട്ടികളെ പഠിപ്പിക്കും; വേറിട്ട റോബോട്ടുകളെ നിര്‍മിച്ച് ബംഗാള്‍ സ്വദേശി
Open in App
Home
Video
Impact Shorts
Web Stories