ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച ദമ്പതികളെ വിമര്‍ശിച്ച് യാത്രക്കാരി; സ്വന്തം കാര്യം നോക്കൂ എന്ന് സോഷ്യല്‍ മീഡിയ

Last Updated:

മെട്രോയിലെ ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച ദമ്പതികളെ ശകാരിച്ച് യാത്രക്കാരി. ദമ്പതികളെ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദമ്പതികളെ യാത്രക്കാരിയായ സ്ത്രീ പരസ്യമായി ശകാരിക്കുന്നതും വീഡിയോയിലുണ്ട്.
“കഴിഞ്ഞ കുറച്ച് സമയമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്താണ് ഇവള്‍ ചെയ്യുന്നത്. അവന്റെ കവിളില്‍ തൊടുന്നു. അവനെ ഇക്കിളിയിടുന്നു, എന്തൊക്കെയോ ചെയ്യുന്നു. ഇതൊന്നും ശരിയല്ല”, എന്ന് യാത്രക്കാരിയായ സ്ത്രീ പറഞ്ഞു.
മെട്രോയിലെ ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. അതിനിടെ യാത്രക്കാരിയെ അനുനയിപ്പിക്കാനും ചിലര്‍ രംഗത്തെത്തിയിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്.”റോഡില്‍ രണ്ട് പേര്‍ വഴക്കടിക്കുമ്പോള്‍ ഈ ആന്റിമാരുടെ പൊടിപോലും കാണാറില്ല,” എന്ന് ഒരാള്‍ കമന്റ് ചെയ്തു.” പ്രിയപ്പെട്ട ആന്റി, അടുത്ത തവണ റോഡില്‍ നിന്ന് ഒരാള്‍ വഴക്കടിക്കുമ്പോള്‍ ഇതൊന്നും ശരിയല്ല മോനേ അയാളോട് കൂടി പറയണം” , എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
അതേസമയം യാത്രക്കാരിയുടെ ഇടപെടലിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു.” ദമ്പതികളെ പിന്തുണയ്ക്കുന്നവര്‍ സത്യസന്ധമായി ആലോചിച്ച് നോക്കിയാല്‍ മനസിലാകും അവര്‍ ചെയ്തത് ശരിയല്ലെന്ന്. ക്ലബ്ബുകളിലും കഫേകളിലും നിങ്ങള്‍ക്ക് പ്രണയസല്ലാപം നടത്താം. എന്നാല്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റേതായ മര്യാദ പാലിക്കണം,” എന്ന് ഒരാള്‍ കമന്റ് ചെയ്തു.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി കമന്റുകളും ലൈക്കുകളുമാണ് നേടിയത്. ഏകദേശം 2.5 മില്യണ്‍ വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചത്. അറുപത്താറായിരം ലൈക്കും വീഡിയോ നേടി.
advertisement
ഇതാദ്യമായല്ല ഡല്‍ഹി മെട്രോയില്‍ സദാപാര പോലീസ് ചമഞ്ഞ് ചില സ്ത്രീകള്‍ എത്തുന്നത്. മുമ്പ് യാത്രക്കാരികളായ രണ്ട് സ്ത്രീകള്‍ ദമ്പതികളെ പരസ്യമായി വിമര്‍ശിച്ച വീഡിയോയും വൈറലായിരുന്നു. ദമ്പതികള്‍ പരസ്പരം ചേര്‍ന്നുനില്‍ക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ അതില്‍ എന്താണ് തെറ്റെന്ന് തിരിച്ച് ചോദിച്ച് പെണ്‍കുട്ടി മുന്നോട്ട് വന്നു. സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നു. ഈ വീഡിയോയും നിരവധി പേരാണ് ലൈക്ക് ചെയ്തത്.
ഡൽഹി മെട്രോ ട്രെയിനിൽ രണ്ടു സ്ത്രീകൾ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുന്നതിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് സ്ത്രീകൾ ചൂടേറിയ തർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് ഡൽഹി മെട്രോ പോർക്കളമായി മാറുന്നത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ഈ വീഡിയോ പകർത്തുകയും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. രൂക്ഷമായ വാക്കുതർക്കവും തെറിവിളിയുമാണ് വീഡിയോയിലുള്ളത്. സ്ത്രീകളിൽ ഒരാൾ തന്റെ ഷൂ ഊരിമാറ്റി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നത് കാണാം, മറ്റൊരു സ്ത്രീ അടുത്തുവരുമ്പോൾ മറുപടിയായി കുപ്പി ചൂണ്ടി കാണിക്കുന്നു. തുടക്കത്തിൽ, മറ്റ് യാത്രക്കാർ പെട്ടെന്ന് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.
advertisement
പക്ഷേ അത് അവിടെ അവസാനിച്ചില്ല! വീഡിയോയുടെ തുടർന്നുള്ള ഭാഗത്ത്, സ്ത്രീകളിലൊരാൾ മെട്രോ ട്രെയിനിന്റെ ഫോൺ സേവനം ഉപയോഗിച്ച് ഒരു മെട്രോ ഓഫീസറെ ബന്ധപ്പെടുന്നതും കൂടുതൽ ‘പരിണിതഫലങ്ങൾ’ തടയാൻ അവരുടെ ഇടപെടൽ തേടുന്നതും കാണാം.
ഒരു സ്ത്രീ ട്രെയിനിലെ ഫോണിൽ വിളിച്ച് അധികൃതരോട് പരാതിപ്പെട്ടത് മറ്റേ സ്ത്രീയെ കൂടുതൽ പ്രകോപിപ്പിക്കുന്നു, അവർ അധിക്ഷേപകരമായി സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതേത്തുടർന്ന് പ്രകോപിതയായ സ്ത്രീ തന്റെ വെള്ളക്കുപ്പി എടുത്ത് മറ്റേ സ്ത്രീക്ക് നേരെ വെള്ളം കുടയുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ച ദമ്പതികളെ വിമര്‍ശിച്ച് യാത്രക്കാരി; സ്വന്തം കാര്യം നോക്കൂ എന്ന് സോഷ്യല്‍ മീഡിയ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement