TRENDING:

ബംഗളൂരുവിൽ തട്ടിമുട്ടി ജീവിക്കാൻ പ്രതിമാസം 4–5 ലക്ഷം രൂപ ശമ്പളം വേണമെന്ന് യുവ ടെക്കി

Last Updated:

വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവ് സംബന്ധിച്ച ആശങ്കകള്‍ കൂടിയാണ് അദ്ദേഹം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഭാരിച്ച ജീവിത ചെലവ് സംബന്ധിച്ച് ധാരാളം വാര്‍ത്തകളും പോസ്റ്റുകളും വരാറുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ബംഗളൂരുവില്‍ നിന്നുള്ള ഐടി പ്രൊഫഷണല്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
News18
News18
advertisement

ബംഗളൂരുവില്‍ ഏറ്റവും അടിസ്ഥാനപരമായ ജീവിത നിലവാരം നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിന് വേണ്ടി വരുന്ന ചെലവ് സംബന്ധിച്ച് ഒരു 22-കാരനായ ടെക്കി റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കംകുറിച്ചിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവ് സംബന്ധിച്ച ആശങ്കകള്‍ കൂടിയാണ് അദ്ദേഹം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

22-കാരനായ അദ്ദേഹം കോളേജ് പഠനത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് ബംഗളൂരുവില്‍ ഐടി പ്രൊഫഷണലായി ജോലിക്ക് കയറിയത്. സാമാന്യം തരക്കേടില്ലാത്ത വരുമാനവും ഇപ്പോള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ പേടി തോന്നുന്നുവെന്നും അദ്ദേഹം റെഡ്ഡിറ്റ് പോസ്റ്റില്‍ കുറിച്ചു.

advertisement

അധികം ചെലവുകള്‍ ഒന്നും ഇല്ലാത്ത ലളിതമായ ജീവിതമാണ് നയിക്കുന്നതെങ്കില്‍ കൂടിയും ബംഗളൂരുവില്‍ ന്യായമായ ജീവിത നിലവാരം നിലനിര്‍ത്താന്‍ നികുതിക്ക് ശേഷം പ്രതിമാസം കുറഞ്ഞത് 4-5 ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന വസ്തുക്കളുടെ വില, വിരമിക്കലിനുശേഷമുള്ള ജീവിതം, വാടക എന്നിവയെ കുറിച്ച് കൂടുതല്‍ കൂടുതല്‍ ആലോചിക്കുമ്പോള്‍ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഒരു നല്ല ജീവിതം നയിക്കുക അസാധ്യമായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത ചെലവിനായി ഇത്ര വലിയ തുക വേണ്ടി വരുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും ആ യുവ ടെക്കി വിശദീകരിക്കുന്നുണ്ട്. 30-35 വയസ്സ് പ്രായമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും താന്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയാനും കഴിഞ്ഞേക്കും. ആളുകള്‍ വളരെ കുറഞ്ഞ ശമ്പളത്തിലാണ് ജീവിക്കുന്നതെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു.

advertisement

തുടര്‍ന്ന് മാസം വരുന്ന നിരവധി ചെലവുകളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്. ടെക്ക് പാര്‍ക്കിനടുത്ത് താമസിക്കാന്‍ മാസം 60,000 രൂപ വാടക വരും. മെയ്ന്റനന്‍സും വൈദ്യുത ബില്ലും ചേര്‍ത്ത് 11,000 രൂപയാകും, ഫോണ്‍ ബില്ല്, വൈ-ഫൈ, മറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയ്ക്ക് 5,000 രൂപയാകും, കാര്‍ ഇഎംഐയും പെട്രോള്‍ ചെലവും ചേര്‍ത്ത് 30,000 വരും, പലചരക്ക് സാധനങ്ങള്‍ക്കും മറ്റ് വീട്ട് ആവശ്യങ്ങള്‍ക്കുമായി മാസം 20,000 രൂപ ചെലവ് വരുമെന്നും അദ്ദേഹം വിശദമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്കായി വരുന്ന ചെലവുകള്‍ കണക്കിലെടുക്കാതെ തന്നെ രണ്ട് കുട്ടികളുടെ ഭാവി സ്‌കൂള്‍ ചെലവടക്കം കണക്കാക്കിയാല്‍ ഏതാണ്ട് ഒന്നര ലക്ഷം രൂപ ചെലവ് വരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

advertisement

ഏപ്രില്‍ 22-ന് റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ പോസ്റ്റിനെ 60-ല്‍ കൂടുതല്‍ പേര്‍ അനുകൂലിച്ചു. വളരെയധികം ശ്രദ്ധനേടുകയും ചെയ്തു. നിരവധി വ്യക്തികള്‍ ബംഗളൂരുലെ വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവ് സംബന്ധിച്ച അഭിപ്രായങ്ങളും പോസ്റ്റിന് താഴെ രേഖപ്പെടുത്തി. ബംഗളൂരു പോലെയുള്ള നഗരത്തില്‍ 50,000-60,000 രൂപയ്ക്ക് നല്ല ജീവിതം കിട്ടുമെന്ന് വിചാരിച്ചിരുന്നെങ്കില്‍ മണ്ടത്തരമായേനെ എന്ന് ഒരാള്‍ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍, മറ്റൊരാള്‍ യുവ ഐടി പ്രൊഫഷണലിനെ വിമര്‍ശിക്കുകയാണ് ഉണ്ടായത്. 60,000 രൂപ വാടക കൊടുക്കുന്ന ഇവരെ പോലുള്ള വിഡ്ഢികളാണ് സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബംഗളൂരുവിൽ തട്ടിമുട്ടി ജീവിക്കാൻ പ്രതിമാസം 4–5 ലക്ഷം രൂപ ശമ്പളം വേണമെന്ന് യുവ ടെക്കി
Open in App
Home
Video
Impact Shorts
Web Stories