TRENDING:

വെള്ളപ്പൊക്കത്തിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൈയിലേന്തി നീന്തി യുവാവ്; സാഹസികമായ രക്ഷപ്പെടൽ

Last Updated:

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിൽ 13.2 മില്ലീമീറ്റർ മഴ ലഭിച്ചതിനെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ബംഗളൂരുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വന്നു കഴിഞ്ഞു. നി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: ബാഹുബലി സിനിമയിൽ മനസിനെ വല്ലാതെ ആകർഷിച്ച രംഗമാണ് ശിവകാമി കുഞ്ഞു ബാഹുബലിയെ വെള്ളത്തിൽ ഉയർത്തുന്ന രംഗം. വെള്ളപ്പൊക്കത്തിൽ ബംഗളൂരു പകച്ചു നിന്നപ്പോൾ അത്തരമൊരു രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്ന യുവാവാണ് ഇപ്പോൾ താരമായിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ബംഗളൂരുവിനെ ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കും കടത്തിവിട്ടപ്പോൾ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനസിന് നൽകുന്ന ആനന്ദം വളരെ വലുതാണ്.
advertisement

ബംഗളൂരുവിന് പുറത്തുള്ള ഹൊസകെറഹള്ളി മേഖലയിൽ നിന്നാണ് ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് മുകളിൽ പിടിച്ച് തോളിന് ഒപ്പമുള്ള വെള്ളപ്പൊക്കത്തിലൂടെ നടന്നുനീങ്ങി എതിർവശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയിലേക്ക് കൈമാറുകയാണ്.

#Karnataka | On camera, men save babies as heavy rain floods streets

advertisement

കുഞ്ഞിനെ കൈമാറിയ ഉടൻതന്നെ അടുത്ത രക്ഷാപ്രവർത്തനങ്ങൾക്കായി അയാൾ പോകുകയാണ്. മഴ ശക്തമായ ദക്ഷിണ ബംഗളൂരുവിൽ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ വീട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിനെയും ഈ സംഘം രക്ഷപ്പെടുത്തി. രാത്രിയിലും തുടർന്ന മഴയിൽ തെരുവുകൾ വെള്ളത്തിന് അടിയിലായപ്പോൾ നിരവധി പേരാണ് അവരുടെ വീടുകൾ വിട്ടു പോകാൻ നിർബന്ധിതരായത്.

advertisement

You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]

advertisement

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിൽ 13.2 മില്ലീമീറ്റർ മഴ ലഭിച്ചതിനെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ബംഗളൂരുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വന്നു കഴിഞ്ഞു. നിരവധി സ്വകാര്യ - പൊതു വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ടു പോയതിനാൽ നഗരത്തിലെ ഗതാഗതവും സ്തംഭിച്ചു.

കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞദിവസം ലഭിച്ച മഴയിൽ ദക്ഷിണ കന്നഡ ജില്ലകളായ ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, തുംകൂർ, കോലാർ, ചിക്കബല്ലാപൂർ, രാമനഗര, ഹസ്സൻ, ചിക്കമഗളൂരു, കൊടഗു എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി അറിയിച്ചു.

advertisement

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ബംഗളൂരുവിലും പരിസരത്തും ഇടയ്ക്കിടെയുള്ള കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം കർണാടകയിൽ ഇതുവരെ ഒന്നിലധികം വെള്ളപ്പൊക്കം ഉണ്ടായതിനാൽ ഇതുവരെ 11000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെള്ളപ്പൊക്കത്തിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൈയിലേന്തി നീന്തി യുവാവ്; സാഹസികമായ രക്ഷപ്പെടൽ
Open in App
Home
Video
Impact Shorts
Web Stories