TRENDING:

സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!

Last Updated:

സുഹൃദ് ബന്ധങ്ങളിൽ നിന്ന് ലഭിക്കുന്ന 'റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ്' നെഗറ്റീവ് ആണെങ്കിൽ ആ സൗഹൃദം അവസാനിപ്പിക്കുകയാണ് ഇയാളുടെ രീതി

advertisement
ബെംഗളൂരു: സൗഹൃദങ്ങളെ വെറും വൈകാരിക ബന്ധങ്ങളായല്ല, മറിച്ച് ഡാറ്റയും കണക്കുകളും ഉപയോഗിച്ച് വിശകലനം ചെയ്യുകയാണ് ഈ ബംഗളൂരു ടെക്കി. കഴിഞ്ഞ ആറ് വർഷമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളെക്കുറിച്ചും അവരുമായുള്ള ഇടപെടലുകളെക്കുറിച്ചും ഇയാൾ കൃത്യമായി രേഖപ്പെടുത്തുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന 'റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ്' (ROI) നെഗറ്റീവ് ആണെങ്കിൽ ആ സൗഹൃദം അവസാനിപ്പിക്കുകയാണ് ഇയാളുടെ രീതി.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

തന്റെ ബന്ധങ്ങളെ നിരീക്ഷിക്കാൻ ഇയാൾ നിർമ്മിച്ച പേഴ്സണൽ സിസ്റ്റമാ‌ണ് സിയ. ഓരോരുത്തരോടും സംസാരിക്കുമ്പോൾ കിട്ടുന്ന അനുഭവം, പാറ്റേണുകൾ, ഇടപെടലുകൾ എന്നിവ ഇതിൽ കൃത്യമായി രേഖപ്പെടുത്തുന്നു. ഇയാളുടെ കണക്കനുസരിച്ച് ഒരു വ്യക്തിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഏകദേശം 128 മുതൽ 192 മണിക്കൂർ വരെ ചെലവഴിക്കേണ്ടി വരും. ഇതിൽ 45-60 മണിക്കൂർ വിശ്വാസം വളർത്താനും, 80-120 മണിക്കൂർ വൈകാരിക അടുപ്പത്തിനുമായും വേണം. ഒരു സുഹൃത്തുമായി ബന്ധം നിലനിർത്താൻ വർഷത്തിൽ ഏകദേശം 45-65 മണിക്കൂർ ചെലവാകുന്നുവെന്നും യുവാവ് പറയുന്നു.

advertisement

25 വയസിന് ശേഷം ഉണ്ടാക്കുന്ന പുതിയ സൗഹൃദങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പരാജയപ്പെടാൻ 72-73 ശതമാനം സാധ്യതയുണ്ടെന്ന് ഇയാൾ തന്റെ ഡാറ്റയിലൂടെ അവകാശപ്പെടുന്നു. ഒരാൾക്ക് പരമാവധി 5-8 ആഴത്തിലുള്ള ബന്ധങ്ങളും 10-12 അർത്ഥവത്തായ ബന്ധങ്ങളും മാത്രമേ നിലനിർത്താൻ കഴിയൂ എന്നാണ് ഇയാളുടെ കണ്ടെത്തൽ.

ഈ വേറിട്ട സമീപനത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ജീവിതത്തെയും ബന്ധങ്ങളെയും ഇത്തരത്തിൽ കൃത്രിമമായി കണക്കുകളിൽ തളച്ചിടുന്നത് ദൗർഭാഗ്യകരമാണെന്ന് ചിലർ വാദിക്കുമ്പോൾ, സമയം വെറുതെ കളയാതിരിക്കാൻ ഇതാണ് നല്ലതെന്ന് മറ്റു ചിലർ പറയുന്നു.

advertisement

അടുത്തിടെ പൂനെ സ്വദേശിയായ മറ്റൊരു യുവാവ് അറേഞ്ച്ഡ് മാര്യേജ് ആലോചനകൾ ട്രാക്ക് ചെയ്യാൻ എക്സൽ ഷീറ്റ് ഉപയോഗിച്ചത് വാർത്തയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ 'ഡാറ്റാ സൗഹൃദ' വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A tech professional from Bengaluru has sparked an intense online debate after revealing that he has spent the last six years quantifying his social life using a custom-built Excel tracker he calls "Ziya." He treats his personal relationships like a business portfolio, measuring the "Return on Investment" (ROI) of every interaction. According to his data, it takes between 128 to 192 hours to establish a truly close friendship. This includes 45–60 hours to build trust and another 80–120 hours for emotional intimacy.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
Open in App
Home
Video
Impact Shorts
Web Stories