എന്നാൽ പോലീസിൽ പരാതി കൊടുത്തിട്ടു പോലും പ്രതികരണമില്ലാത്ത നിലയിൽ ചെയ്തതാണെന്ന് ഭാഗ്യലക്ഷ്മി. പരാതി നൽകി ഒരാഴ്ചയോളം കാത്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുൻപാകെ വരെ പരാതി സമർപ്പിച്ചിട്ടും പ്രതികരണമില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
"ഇപ്പോള്‍ എല്ലാവരും അടിച്ചെന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ ആക്ഷേപിച്ചപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്. ലോക്ഡൗൺ ആയതോടെ സൈബർ ഇടങ്ങളിൽ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ചും പറഞ്ഞും ഒട്ടേറെ വിഡിയോകൾ വരുന്നുണ്ട്. ഇതൊന്നും കാണണ്ട എന്നു കരുതി ഫെയ്സ്ബുക്ക് പോലും ഞാൻ ഉപേക്ഷിച്ചു... കേസു കൊടുത്താൽ പോലും നടപടി ഇല്ലെങ്കിൽ പിന്നെ ഇതല്ലാതെ എന്തു ചെയ്യാനാണ്. അങ്ങനെയാണ് വീടു കണ്ടുപിടിച്ച് അവിടെ പോയി അയാളെ കൊണ്ട് മാപ്പുപറയിച്ചത്. പിടിച്ചെടുത്ത ലാപ്ടോപ്പ് പൊലീസിന് കൈമാറും. വേറെ നിവൃത്തിയില്ലാതെ ചെയ്തതാണ്. ഇനി വരുന്ന നടപടി നേരിടുക തന്നെ." ഭാഗ്യലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ.
advertisement
"vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു" എന്ന് പ്രതിഷേധക്കാരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കല്‍ നൽകിയ പരാതിയിൽ പറയുന്നു.
ഇയാളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്‌തു.