സാധാരണ ഒരു ചിലന്തി കടിച്ചതാകാം എന്ന് കരുതി അത്ര കാര്യമാക്കാതിരുന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്. ചിലന്തി കടിച്ച ഉടനെ വലിയ വേദന ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും പിന്നീട് അസഹനീയമായ വേദന കൊണ്ട് മാത്യു പുളയുകയായിരുന്നു. കടിയേറ്റ ഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കാൻ വീട്ടിലുണ്ടായിരുന്ന ചില മരുന്നുകളും ഉപയോഗിച്ചു.
Also read-പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്
എന്നാൽ സമയം വൈകുന്തോറും മാത്യുവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പനിയോ മറ്റു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, കുട്ടിയുടെ കാലിന് ഭാരം താങ്ങാൻ ആകാത്ത രീതിയിൽ നീര് വയ്ക്കുകയും ചുവന്ന് തടിക്കുകയും ചെയ്തു. കുട്ടിയുടെ സ്ഥിതി വഷളായതോടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഏറ്റവും അപകടകാരിയായ ഫോൾസ് വിഡോ ചിലന്തിയാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ നിറവും രൂപവും ബ്ലാക്ക് വിഡോ ചിലന്തിയുടേതിന് സമാനമാണ്. ഇവയുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ മരണത്തിലേക്ക് വരെ നയിക്കാവുന്നതുമാണ്.
advertisement
എന്തായാലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ കുട്ടി അപകടനില തരണം ചെയ്തു. ഇതിന്റെ അപകടം ഞങ്ങൾ മുൻകൂട്ടി തിരിച്ചറിയാത്തതാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് മാത്യുവിന്റെ അമ്മ സാറ പറയുന്നു. നിലവിൽ വിഷം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആന്റിബയോട്ടിക് ഇഞ്ചക്ഷനുകളും കുട്ടിക്ക് നൽകിയതായി ഡോക്ടർമാർ അറിയിച്ചു. സാധാരണ ഇത്തരം ഇനത്തിലുള്ള ചിലന്തികൾ യുകെയിലെ വീടുകളിൽ കണ്ടുവരാറില്ല എന്നും പറയുന്നു. അതേസമയം ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യ സഹായം തേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.