പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്

Last Updated:

ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് ലേലം നടന്നത്

representative image
representative image
ജപ്പാനിലെ ടോക്കിയോയിൽ പുതുവർഷത്തിൽ നടന്ന ലേലത്തിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി ( 114.2 ദശലക്ഷം പൗണ്ട് ) രൂപയ്ക്ക്. ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് സംഭവം. ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യം ആണ് വിറ്റുപോയത്. സീഫുഡ് മൊത്തവ്യാപരിയായ യമയുകി ആന്റ് സുഷി ചെയിന്‍ ഓപ്പറേറ്റര്‍ ഒനോഡെറ ഗ്രൂപ്പാണ് ഈ മത്സ്യം ആറരക്കോടിക്ക് സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി നാലുവർഷമായി ഈ മാർക്കറ്റിൽ ലേലത്തിൽ വിജയിക്കുന്നതും ഇവരാണ്.
ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ഭീമൻ ട്യൂണ വലയിലായത്. ജിൻസ ജില്ലയിലെ സുഷി റെസ്റ്റോറന്റായ ഒനോഡെറയിൽ ആണ് ഇത് വിളമ്പുക. കൂടാതെ ഏകദേശം 238 കിലോഗ്രാം ഭാരമുള്ള ട്യൂണ കഴിഞ്ഞവർഷം ലേലത്തിൽ വിറ്റുപോയതിനേക്കാൾ മൂന്നിരട്ടിക്കാണ് ഇത്തവണ വിറ്റത്. 1999-ന് ശേഷം ഉയർന്ന വിലയിൽ വിറ്റുപോയ മീനുകളുടെ കണക്കെടുത്താൽ , നാലാം സ്ഥാനത്താണ് ഈ വർഷത്തെ വിലയെന്ന് ടോക്കിയോ ഫിഷ് മാർക്കറ്റിലെ ഉദ്യോഗസ്ഥനായ ഹിരോക്കി മാറ്റുഷിത പറഞ്ഞു.
advertisement
കോവിഡിന് ശേഷം ട്യൂണ മൽസ്യം ഏറ്റവും ഉയർന്ന വിലയിൽ വിറ്റുപോയതും ഈ വർഷമാണ്. അതേസമയം ബ്ലൂഫിൻ ട്യൂണയുടെ സ്വാദും ഘടനയും തന്നെയാണ് വിപണിയിൽ ഇതിന്റെ വൻ ഡിമാന്റിന് കാരണം. ഇത് വളരെ അപൂർവമായാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ വീഴുന്നതും. അതുകൊണ്ട് തന്നെ ചെലവേറിയതായാലും പൊന്നിൻ വില കൊടുത്ത് സ്വന്തമാക്കാനും ആളുകളുണ്ട്.
ഈ പുതുവത്സര ലേലം നടന്നത് ടൊയോസുവിൽ വച്ചായിരുന്നു. ലോകപ്രശസ്തമായ ടൊയോസോമാർക്കറ്റ് ഏകദേശം ഒമ്പത് പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുകയാണ്. 1935-ലാണ് ഇത് ആരംഭിച്ചത് . ട്യൂണ മത്സ്യങ്ങളുടെ ദൈനംദിന ലേലങ്ങളിലും ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്. നേരത്തെ സുകിജിയിൽ സ്ഥിതി ചെയ്തിരുന്ന മാർക്കറ്റ്, ഭൂകമ്പം , ശുചിത്വം, അഗ്നി സുരക്ഷ എന്നിവ കണക്കിലെടുത്താണ് കോവിഡിന് മുൻപ് ടൊയോസുവിലേക്ക് മാറ്റിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്
Next Article
advertisement
സുപ്രീംകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
  • ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയില്ല.

  • സിജെഐയുടെ നിർദേശത്തെ തുടർന്ന്, അഭിഭാഷകനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉന്നത വൃത്തങ്ങൾ.

  • സിജെഐ ഗവായ് തന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി.

View All
advertisement