TRENDING:

'ചെന്നൈയെ ഐപിഎൽ കിരീടം നേടാൻ സഹായിച്ചത് ബിജെപിക്കാരനായ രവീന്ദ്ര ജഡേജ': ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ

Last Updated:

''ബിജെപി പ്രവർത്തകനാണ് ചെന്നൈക്കായി വിജയ റൺ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ നേട്ടത്തിന് സഹായിച്ചത് ബിജെപി പ്രവർത്തകനായ രവീന്ദ്ര ജഡേജയാണെന്ന് പ്രസ്താവനയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ന്യൂസ് 18 തമിഴിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
advertisement

”ഗുജറാത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകനാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ഭാര്യ ബിജെപി എംഎൽഎയാണ്. ഞാൻ തമിഴനായതിൽ അഭിമാനിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ ഉള്ളതിനേക്കാൾ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണ്”- അദ്ദേഹം പറഞ്ഞു. സിഎസ്‌കെയുടെ വിജയത്തെ ഗുജറാത്ത് മോഡലിന് മേൽ ദ്രാവിഡ മോഡലിന്റെ വിജയമായി പരാമർശിച്ച് ബിജെപിയെ പരിഹസിക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

Also Read- Ravindra jadeja| ആവേശവിജയം; ഭാര്യ റിവാബയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട് രവീന്ദ്ര ജഡേജ

advertisement

ഗുജറാത്തിനായി 96 റൺസ് നേടിയതും ഒരു തമിഴ് താരമാണ്. നമ്മൾ അതും ആഘോഷിക്കും. സിഎസ്കെയുടെ വിജയം ആഘോഷിക്കുന്നത് ധോണിയുള്ളതിനാലാണ്. ബിജെപി പ്രവർത്തകനാണ് ചെന്നൈക്കായി വിജയ റൺ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ പറഞ്ഞു.

advertisement

Also Read- ‘ധോണിയും ജഡേജയും ഉടക്കിലെന്ന് പറഞ്ഞവർ ഇതുകാണൂ’; വിജയനിമിഷത്തില്‍ ജഡ്ഡുവിനെ എടുത്തുയര്‍ത്തി ക്യാപ്റ്റൻ കൂൾ

ജഡേജ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നോ എന്ന് വ്യക്തമല്ലെങ്കിലും 2019 ഏപ്രിലിൽ അദ്ദേഹം ബിജെപിക്ക് പിന്തുണ നൽകിയിരുന്നു.

ഐപിഎൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 4വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. 47 പന്തിൽ 96 റൺസെടുത്ത തമിഴ്‌നാട് ബാറ്റർ സായ് സുദർശനാണ് ടീമിന്റെ ടോപ് സ്‌കോറർ. മഴ തടസ്സപ്പെട്ടതോടെ മത്സരം 15 ഓവറാക്കി ചുരുക്കി, മഴനിയമം അനുസരിച്ച് ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ജഡേജയുടെ അവസാന ഓവറിലെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ സിഎസ്‌കെ 5 വിക്കറ്റിന് ജയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Tamil Nadu BJP chief K Annamalai Tuesday said Indian cricketer and Chennai Super Kings all-rounder Ravindra Jadeja is a BJP karyakarta.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചെന്നൈയെ ഐപിഎൽ കിരീടം നേടാൻ സഹായിച്ചത് ബിജെപിക്കാരനായ രവീന്ദ്ര ജഡേജ': ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ
Open in App
Home
Video
Impact Shorts
Web Stories