പിസ ബോക്സുകളിൽ വീടുകളില്ലാത്ത ഓമനത്തമുള്ള നായ്ക്കളെ കുറിച്ചുള്ള സന്ദേശങ്ങളാണ് ജസ്റ്റ് പിസ്സ & വിംഗ് കമ്പനി കുറിക്കുന്നത്. കമ്പനിയുടെ ഉടമയായ മേരി അലോയ്‌യുടെ ആശയമായിരുന്നു ഇത്. പിസ കഴിക്കാൻ വരുന്നവരുടെ ശ്രദ്ധയിൽ ഇത് പെടുകയും അവർക്ക് നായ്ക്കളെ ദത്തെടുക്കാൻ താത്പര്യം തോന്നുകയും ചെയ്താൽ അതുമായി മുൻപോട്ടു പോകാം.
നയാഗ്രയിൽ മൃഗങ്ങൾക്കു വേണ്ടി സന്നദ്ധസേവനം നടത്തുന്ന സമയത്താണ് മേരി അലോയ്ക്ക് ഇത്തരമൊരു ആശയം മനസിൽ തോന്നിയത്. ഇവന്റ് കോർഡിനേറ്ററായ Kimberly LaRussa-യുമായി സഹകരിച്ച് ഉടമസ്ഥരോ കൂടുകളോ ഇല്ലാത്ത നായ്ക്കൾക്ക് വീടുകൾ കണ്ടെത്താൻ മേരി പ്രവർത്തിക്കാൻ തുടങ്ങി. തന്റെ പിസ ബിസിനസ് അതിനായി പ്രയോജനപ്പെടുത്താനും മേരി തീരുമാനിച്ചു. നിരവധി പേർ ഈ ക്യാംപെയ്ന്റെ ഭാഗമായി ഇതിനോടകം നായ്ക്കളെ ദത്തെടുത്തിട്ടുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Nov 18, 2023 9:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു പിസ വാങ്ങൂ, ഒരു നായ്കുട്ടിയെ ദത്തെടുക്കൂ; വേറിട്ട ക്യാംപെയ്നുമായി അമേരിക്കൻ റെസ്റ്റോറന്റ്
