“എനിക്ക് എന്റെ അമ്മയെപ്പോലെയും മുത്തശ്ശിയെപ്പോലെയും പാചകം ചെയ്യാൻ കഴിയും. എന്റെ അച്ഛനെപ്പോലെ മദ്യപിക്കാനും സാധിക്കും. താങ്കൾക്ക് എന്താണ്?”, എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. “സത്യം പറഞ്ഞാൽ ട്വിറ്ററിൽ ഉള്ള ചിലരുടെ മാനസികാവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. പുരുഷാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതും. സ്ത്രീകൾ ജനിച്ചത് പാചകം ചെയ്യാനും കുടുംബാഗങ്ങളെ പരിപാലിക്കാനുമാണോ?”, എന്നാണ് മറ്റൊരാൾ കുറിച്ചത്.
advertisement
Also read-വിമാനത്തിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; ജീവനക്കാരോട് പൊട്ടിത്തെറിച്ച് സഹയാത്രികൻ; വീഡിയോ വൈറൽ
“ഇന്നത്തെ ആൺകുട്ടികൾക്ക് അവരുടെ അമ്മമാരെപ്പോലെ ചിലപ്പോൾ കരയാൻ കഴിയും. അവരുടെ അച്ഛൻമാരെപ്പോലെ പരുക്കൻ സ്വഭാവം ഉള്ളവരായിരിക്കണം എന്നുമില്ല”,എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. ”വിഡ്ഢിത്തം പറയാനാണോ നിങ്ങൾ വാ തുറന്നത്?”, എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. “എന്റെ അച്ഛൻ മദ്യപിക്കില്ല, അമ്മ പാചകം ചെയ്യുകയുമില്ല”, എന്ന് മറ്റൊരാൾ കുറിച്ചു. “പാചകം അടിസ്ഥാനപരമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. എന്നാൽ നിങ്ങളെപ്പോലുള്ള പുരുഷന്മാർക്ക് പാചകം ചെയ്യാൻ അറിയില്ല. പക്ഷേ ഇതുപോലുള്ള വിഡ്ഢിത്തം പറയാൻ നിങ്ങൾ വാ തുറക്കും,” എന്നും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു. പെൺകുട്ടികൾ മാത്രം പാചകം അറിഞ്ഞിരുന്നാൽ മതിയോ എന്ന് നിരവധി പേരാണ് കമന്റായി ചോദിക്കുന്നത്.