കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുക എന്നത് പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. യാത്രയ്ക്കിടെ കുഞ്ഞുങ്ങൾ കരയുന്നതും വാശി പിടിക്കുന്നതും സർവ്വസാധാരണമാണ്. എന്നാൽ ഇത് മാതാപിതാക്കളെ പോലെ തന്നെ ചിലപ്പോഴൊക്കെ യാത്രക്കാരെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളല്ലേ എന്ന് കരുതി പലരും അതൊരു വിഷയമാക്കി മാറ്റാറില്ല. എന്നാൽ കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് അസ്വസ്ഥനായ ഒരാൾ കുഞ്ഞിന്റെ മാതാപിതാക്കളോടും ഫ്ലൈറ്റ് ജീവനക്കാരോടും പൊട്ടിത്തെറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റിൽ ആണ് സംഭവം നടന്നത്.
രണ്ട് ജീവനക്കാരുമായി ഇയാൾ തർക്കിക്കുന്നതിനിടയിലാണ് വിമാനത്തിലെ തന്നെ മറ്റൊരു സഹയാത്രികനായ ഒരാൾ ഈ ദൃശ്യങ്ങൾ പകർത്തിയത്. ടിക്ടോക്കിൽ ആയിരുന്നു ഈ ദൃശ്യങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും ഇത് പ്രചരിക്കുകയായിരുന്നു. വീഡിയോയിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ മുഖം വ്യക്തമല്ല.
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിനെ തുടർന്ന് രോഷാകുലനായ യാത്രക്കാരൻ ജീവനക്കാർക്ക് നേരെ അസഭ്യം പറയുന്നത് വീഡിയോയിൽ കാണാം. ഇയാൾ ഫ്ലൈറ്റ് അറ്റന്റർമാരോട് കുഞ്ഞിന്റെ കരച്ചിലിനെ കുറിച്ച് പരാതി പറയുന്നതായും ദേഷ്യം നിയന്ത്രിക്കാനാവാതെ ഇവർക്ക് നേരെ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൂടാതെ അസ്വസ്ഥനായ യാത്രക്കാരന്റെ അടുത്തിരിക്കുന്ന സ്ത്രീ ഇയാൾ പൊട്ടിത്തെറിക്കുന്നത് കണ്ട് തലയിൽ കൈ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
The crying baby (which sounds more like a toddler than a baby-baby) magically stops crying halfway through this man’s rant which leads me to believe the people they were traveling with could’ve done more to meet whatever need they were expressing.
40-45 minutes is excessive. pic.twitter.com/af2xsIDF3g
— I ❤️ Jews, Please dont close my accounts. (@LaCienegaBlvdss) April 18, 2023
ഒടുവിൽ ഫ്ലൈറ്റ് ഫ്ലോറിഡയിൽ എത്തിയപ്പോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ ഇയാളോട് ഫ്ലൈറ്റിൽ നിന്ന് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യാത്രക്കാരൻ അത് വിസമ്മതിക്കുകയും ഇയാൾ പോലീസുകാരോട് സാഹചര്യം വ്യക്തമാക്കുകയും ചെയ്തു. എങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ആളുകൾ രേഖപ്പെടുത്തുന്നത്. ചിലർ ഈ യാത്രക്കാരനെ വിമർശിക്കുമ്പോൾ മറ്റു ചിലർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികരിക്കുന്നുണ്ട്.
കുഞ്ഞിന്റെ കരച്ചിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത മാതാപിതാക്കൾ കുട്ടിയുമായി പൊതു ഇടങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക എന്നായിരുന്നു ചിലരുടെ അഭിപ്രായം. “ഇതുകൊണ്ടാണ് വിമാനക്കമ്പനികൾ കുട്ടികളില്ലാത്ത വിമാനങ്ങൾ വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നത്! ഇതിനായി വേണമെങ്കിൽ ഞാൻ അധിക പണം നൽകാമെന്നും ഒരാൾ പറഞ്ഞു.
അതേസമയം മറ്റു ചിലർ കുഞ്ഞിന്റെ മാതാപിതാക്കളുടെ അവസ്ഥ മനസ്സിലാക്കിയും പ്രതികരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പ്രൊഫഷണലിസം കാണിച്ച തങ്ങളുടെ ക്രൂ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് സൗത്ത്‌വെസ്റ്റ് എയർലൈൻസും വിഷയത്തിൽ പ്രതികരിച്ചിരുന്നു. അതോടൊപ്പം തർക്കത്തിന് സാക്ഷിയാകേണ്ടി വന്ന മറ്റ് യാത്രക്കാരോട് എയർലൈൻ ക്ഷമാപണവും നടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flight, Flights, Viral video