ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ പഴയകാല ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കാല ഓർമകൾ എന്ന ഹാഷ്ടാഗിലുള്ള ചിത്രം കണ്ടവരിലെല്ലാം സുന്ദരമായ ആ പഴയകാല ഓർമകൾ ഉണർത്തി. "ഈ കളി ഓർമയുണ്ടോ? ഇതിന്റെ പേര് പറയാമോ" എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
advertisement
"നാരങ്ങാ പാല് ചൂണ്ടയ്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'' എന്ന പാട്ട് പാടി കളിക്കുന്ന കുട്ടികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചത്. ഇതു വായിക്കുന്ന പലരുടേയും ബാല്യകാലത്തെ നിറമുള്ള ഓർമയായിരിക്കുമിത്.
മലയാളത്തിൽ ഈ കളിയുടെ പാട്ട് ഇങ്ങനെയായിരുന്നെങ്കിൽ ഹിന്ദിയിൽ മറ്റൊന്നാണ്. ദിപാൻഷു കബ്രയുടെ ട്വീറ്റിന് താഴെ പാട്ടിലെ മുഴുവൻ വരികളും പലരും കമന്റായി ഇട്ടിട്ടുണ്ട്.
സമ്മർദ്ദമില്ലാത്ത കുട്ടിക്കാല ഓർമകൾ വീണ്ടും പൊടിതട്ടിയെടുത്തതിന്റെ സന്തോഷമാണ് മറ്റു ചിലർ പങ്കുവെച്ചത്. ഇങ്ങനെയൊരു ചിത്രം പങ്കുവെച്ചതിന് പലരും നന്ദിയും പറഞ്ഞിട്ടുണ്ട്.
രണ്ട് പേർ കൈകൾ ചേർത്ത് പിടിച്ച് പരസ്പം എതിർവശങ്ങളിൽ നിൽക്കും. ഇവർക്ക് നടുവിലൂടെ ഈ പാട്ട് പാടി ഒരാൾ കടന്നു പോകും. പാട്ട് അവസാനിക്കുമ്പോൾ നടുവിലുള്ളയാളെ കൈകകളിൽ പൂട്ടുന്നതാണ് കളി.
പാട്ടിന്റെ പ്രാദേശിക വകഭേദങ്ങൾ
1.
നാരങ്ങാപ്പാല്
ചൂണ്ടയ്ക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്ന
കള്ളനെ പിടിച്ചേ
2.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടിച്ചാടി വരുന്ന കള്ളനെ
പിടിച്ചു കെട്ട്യേ.
3.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി നടക്കണ
കുതിരക്കുട്ടിയെ
ഇപ്പപ്പിടി
4.
നാരങ്ങപ്പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടും കുതിര ചാടും കുതിര
വെള്ളം കണ്ടാ നിക്കും കുതിര
