TRENDING:

യുവതിയുടെ നഗ്നചിത്രങ്ങള്‍ മുന്‍ കാമുകന്‍ ചോര്‍ത്തിയത് 'പൊതുതാത്പര്യമെന്ന്' കനേഡിയന്‍ ട്രിബ്യൂണല്‍; നഷ്ടപരിഹാരം നിഷേധിച്ചു

Last Updated:

യുവതി പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ചിത്രങ്ങള്‍ തൊഴിലുടമയ്ക്ക് അയച്ചു നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ത്തിയ മുന്‍ കാമുകന്റെ പ്രവര്‍ത്തി പൊതുതാത്പര്യമെന്ന് കനേഡിയന്‍ ട്രിബ്യൂണല്‍. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും യുവതിയോട് ട്രിബ്യൂണല്‍ വ്യക്തമാക്കി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം.
News18
News18
advertisement

യുവതിയുടെ ശരീരത്തിലെ വിവിധ സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമാക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ചിത്രങ്ങളാണ് കാമുകന്‍ പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ യുവതിയുടെ തൊഴിലുടമയ്ക്ക് അയച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കാമുകനും യുവതിയും തമ്മില്‍ അടുപ്പമുള്ളതായി തോന്നിക്കുന്നില്ലെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ സിആര്‍ടി അംഗം മേഗന്‍ സ്റ്റുവര്‍ട്ട് പറഞ്ഞു.

യുവതി ജോലി സ്ഥലത്തായിരുന്നപ്പോഴും പതിവ് ബിസിനസ് സമയങ്ങളിലും എടുത്ത ഫോട്ടോകളും വീഡിയോയുമാണ് തൊഴിലുടമയ്ക്ക് അയച്ചു നല്‍കിയത്. പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ അയച്ചു നല്‍കിയത്. യുവതിയുടെ ജോലി സ്ഥലത്തെ മോശം പെരുമാറ്റത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കാനാണ് ഈ ചിത്രങ്ങള്‍ തൊഴിലുടമയ്ക്ക് അയച്ചു നല്‍കിയതെന്ന് അവരുടെ മുന്‍ കാമുകന്‍ അവകാശപ്പെട്ടു.

advertisement

യുവതിയുടെ അപേക്ഷ നിരസിക്കാനുള്ള കാരണം

തനിക്ക് നാണക്കേടും മാനഹാനിയും വരുത്താനെന്ന ദുരുദ്ദേശ്യത്തോടെയാണ് തന്റെ മുന്‍ പങ്കാളി പ്രവര്‍ത്തിച്ചതെന്ന് യുവതി ആരോപിച്ചു. എന്നാല്‍, കാനഡയിലെ ഇന്റിമേറ്റ് ഇമേജസ് പ്രൊട്ടക്ഷന്‍ നിയമത്തില്‍ ഇത്തരം ചിത്രങ്ങള്‍ ലൈംഗിക വേളയിൽ ചിത്രീകരിച്ചതോ അല്ലെങ്കില്‍ നഗ്നത വെളിപ്പെടുത്തുന്നതോ അല്ലെങ്കില്‍ അവരുടെ സ്വകാര്യഭാഗങ്ങള്‍ വെളിപ്പെടുത്തന്നതോ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്നു. കൂടാതെ, ചിത്രങ്ങളെടുക്കുമ്പോള്‍ അതില്‍ സ്വകാര്യത കൂടി വ്യക്തമാക്കണമെന്നും നിയമത്തിൽ പറയുന്നു. ഈ കേസില്‍ ആദ്യത്തെ ഭാഗം ബാധകമാണെങ്കിലും രണ്ടാമത്തെ ഭാഗം ബാധകമായിട്ടില്ലെന്ന് സ്റ്റുവര്‍ട്ട് നിരീക്ഷിച്ചു.

advertisement

പൊതുജനങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ലഭ്യമായ ഓഫീസിലെ ചില ഭാഗങ്ങളില്‍ നിന്നാണ് ഇവയില്‍ ചില ചിത്രങ്ങളെങ്കിലും എടുത്തതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നതായി സ്റ്റുവർട്ട് പറഞ്ഞു. തന്റെ മുന്‍ പങ്കാളിക്ക് താന്‍ അയച്ചു നല്‍കിയ ചിത്രങ്ങള്‍ പൊതുജനമധ്യത്തില്‍ പങ്കിടില്ലെന്ന് സ്ത്രീക്ക് ന്യായമായ പ്രതീക്ഷയുണ്ടെങ്കിലും അത് തൊഴിലുടമയ്ക്ക് ബാധകമല്ലെന്ന് സ്റ്റുവര്‍ട്ട് നിരീക്ഷിച്ചു. ഈ ചിത്രങ്ങള്‍ സ്വകാര്യത എന്നതിന്റെ നിര്‍വചനം പാലിക്കുന്നില്ലെന്ന് പറഞ്ഞ സ്റ്റുവര്‍ട്ട് കേസ് തള്ളുകയും ചെയ്തു. നഷ്ടപരിഹാരത്തിന് സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതി ഹര്‍ജിക്കാരിയുടെ ചിത്രങ്ങള്‍ തൊഴിലുടമയുമായി പങ്കിട്ടത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണെന്ന് കരുതുന്നതായി സ്റ്റുവര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ചിത്രങ്ങള്‍ എടുത്ത സ്ഥലങ്ങള്‍ എല്ലായ്‌പ്പോഴും സുരക്ഷിതവും സ്വകാര്യവുമല്ലെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. ഹര്‍ജിക്കാരി ഓഫീസിലെ ഫ്രണ്ട് കൗണ്ടറില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍ പോലും അതിലുണ്ടെന്നും സ്റ്റുവര്‍ട്ട് വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവതിയുടെ നഗ്നചിത്രങ്ങള്‍ മുന്‍ കാമുകന്‍ ചോര്‍ത്തിയത് 'പൊതുതാത്പര്യമെന്ന്' കനേഡിയന്‍ ട്രിബ്യൂണല്‍; നഷ്ടപരിഹാരം നിഷേധിച്ചു
Open in App
Home
Video
Impact Shorts
Web Stories