പട്രോളിങ്ങിനിടെയാണ് ഒരു പെൺകുട്ടി ഒറ്റക്ക് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പേടികൊണ്ട് വിറയൽ ബാധിച്ച അവസ്ഥിയിലായിരുന്നു കുട്ടി അപ്പോൾ. വിവരങ്ങൾ ആരാഞ്ഞപ്പോൾ ഒന്നും പറയാൻ പോലും കഴിയാതെയായിരുന്നു കുട്ടി നിന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസുകാർ ചായയും കടിയും വാങ്ങി നൽകി. തന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മറന്നുപോയെന്നാണ് കുട്ടി അപ്പോഴും പൊലീസിനോട് പറഞ്ഞത്. തുടർന്ന് കൗൺസിലറുടെ സഹായം തേടി. ആദ്യമൊക്കെ മറവി ആവർത്തിച്ച കുട്ടി പിന്നീട് പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുമോ എന്ന പേടി കൊണ്ടാണ് വീടുവിട്ടതെന്ന് പറഞ്ഞു. കൗൺസിലർ ആത്മവിശ്വാസം നൽകിയതോടെ കുട്ടി രക്ഷിതാക്കളുടെ പേരും മേൽവിലാസവും നൽകിയത്.
advertisement
ഈസമയം തന്നെ പൊലീസ് കുട്ടിയുടെ വീടുമായി ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. മൂന്ന് ദിവസം മുൻപ് ബസിൽ കയറിയാണ് പെൺകുട്ടി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ കൈയിലൊന്നും അകപ്പെടാതെ കുട്ടിയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ.
