വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്.
അതിവേഗത്തില്‍ റോഡിലേക്ക് പാഞ്ഞെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് തൊട്ടുപിറകേ വരുന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു.
എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വീഴുന്നു. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
advertisement
Wild boar | കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പേരാവൂരില്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയത്.
പൊലീസ് വാഹനം പോകുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ മുകളില്‍ നിന്നും കാട്ടുപന്നിക്കൂട്ടം കടന്ന് വരികയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
എസ്ഐ സനില്‍കുമാര്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്ക് സംഭവിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Accident| മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം (Malappuram) കൊണ്ടോട്ടിയിൽ (Kondotty) ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്.
മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. അപകടത്തിൽ 21ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.
ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.
