ഒരു കുട്ടിയെ കടുവയ്ക്ക് മുകളിൽ ഇരുത്തി ചിത്രം എടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് കമ്പനിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നത്.
കടുവകളുടെ പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിന് 20 യുവാൻ, അതായത് 300 ഇന്ത്യന്‍ രൂപയോളമാണ് കമ്പനി വാങ്ങിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർക്കാരിന്‍റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനമാണ് സർക്കസ് കമ്പനിക്കെതിരെ ഉയർന്നത്.
advertisement
പിൻകാലുകൾ ബന്ധിച്ച കടുവയെ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. കടുവയുടെ മുകളിൽ ഒരു കുട്ടിയെ ഇരുത്തി ഫോട്ടോ എടുക്കുന്നതും കാണാം. കടുവപ്പുറത്തു കേറി ഫോട്ടോ എടുക്കാൻ നിരവധി പേർ ക്യൂവിൽ നിൽക്കുന്നതും കാണാം. കടുവയെ മയക്കിയിരുന്നില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികളെ കടുവ സവാരി ചെയ്യിപ്പിക്കുന്ന ഈ രീതി ഉടൻ അവസാനിപ്പിക്കാനും അധികൃതർ ഉത്തരവിട്ടു. കേസിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.