എവിടെ ആയിരുന്നു ഇത്ര കാലം ? 64 വർഷത്തിന് ശേഷം തടാകത്തിൽ നിന്ന് ഉയർന്നു വന്ന ചൈനയിലെ പുരാതന നഗരം
- Published by:Sarika KP
- news18-malayalam
Last Updated:
തടാകം വറ്റി വരണ്ടതാണ് നഗരം പുറത്തു വരാൻ കാരണം.
ഇപ്പോൾ നിലവിലില്ലാത്തതും ലോക ഭൂപടത്തിന്റെ ഭാഗമല്ലാത്തതുമായ എണ്ണമറ്റ ദ്വീപുകളും ചെറു നഗരങ്ങളും പണ്ട് ഭൂമിയിൽ ഉണ്ടായിരുന്നു. പ്രകൃതിദുരന്തങ്ങളാൽ വെള്ളത്തിൽ മുങ്ങിപ്പോകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതാകാം അവ. എന്നാൽ ചൈനയിൽ തടാകത്തിനടിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു നഗരം വർഷങ്ങൾക്ക് ശേഷം ഉയർന്നു വന്നതായാണ് റിപ്പോർട്ട്.
കിഴക്കിന്റെ അറ്റ്ലാന്റിസ് എന്ന് അറിയപ്പെട്ടിരുന്ന ഷിചെങ് എന്ന നഗരമാണ് തടാകത്തിൽ നിന്നും ഉയർന്നു വന്നത്. മുൻപ് ഭൂമിയിൽ നില നിന്നിരുന്നതും എന്നാൽ പ്രകൃതി ദുരന്തങ്ങളാലോ മറ്റോ നശിച്ചു പോയതോ, സമുദ്രത്തിനടിയിലായിപ്പോയതോ ആയ നിരവധി പ്രദേശങ്ങൾ ഭൂമിയിലുണ്ട്. ചരിത്ര ഗവേഷകർ ഇപ്പോഴും ഇങ്ങനെയുള്ള ചില പ്രദേശങ്ങളെ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ട പഴയകാല നഗരങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ കണ്ടെത്തുന്ന വാർത്തകളും നമ്മൾ കാണാറുണ്ട്. ഇങ്ങനെ നഷ്ടമായി എന്ന് കരുതിയ ഒരു നഗരമാണ് ചൈനയിൽ വീണ്ടും ഉയർന്നു വന്നത്. ഏകദേശം 64 വർഷങ്ങൾക്ക് മുൻപ് ഷിചെങ് താടാകത്തിൽ മുങ്ങിപ്പോയിരുന്നു. പണ്ട് ജനവാസ മേഖല കൂടി ആയിരുന്ന ഈ പ്രദേശം പെട്ടെന്നൊരു ദിവസം ഉയർന്നു വന്നത് ഏവരെയും അമ്പരപ്പിച്ചു. പ്രദേശത്ത് നില നിന്നിരുന്ന പല നിർമ്മിതികളും ഇപ്പോഴും അതുപോലെ തന്നെ നില നിൽക്കുന്നു എന്നതും അത്ഭുതമാണ്.
advertisement
റിപ്പോർട്ട് അനുസരിച്ച് ഈ പ്രദേശം മുങ്ങിയിരുന്ന ജലം ശുദ്ധജലമായിരുന്നതിനാലും വെള്ളത്തിൽ മുങ്ങി ഇരുന്നതുകൊണ്ട് സൂര്യപ്രകാശവും ഓക്സിജനും ഏറ്റില്ല എന്നതും നഗര നിർമ്മിതികൾ കേട് കൂടാതെ നില നിൽക്കാൻ കാരണമായി. 1777 കളിലെ കൊത്ത് പണികളാണ് ഷിചെങിന്റെ പ്രധാന ആകർഷണം. സിംഹങ്ങളുടെയും, ഡ്രാഗണിന്റെയും, ഫീനിക്സ് പക്ഷിയുടേയുമെല്ലാം പ്രതിമകളും ഇവിടെയുണ്ട്. 2017ലായിരുന്നു ഇവിടം ആദ്യമായി സന്ദർശകർക്ക് തുറന്നു കൊടുത്തത്.
advertisement
ഹൈന്ദവ പുരാണം അനുസരിച്ച് ഇത്തരത്തിൽ വെള്ളത്തിനടിയിലായെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു നഗരമാണ് ദ്വാരക. നിരവധി ഗവേഷകർ ദ്വാരക നില നിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ചൂണ്ടിക്കാട്ടാറുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 12, 2023 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എവിടെ ആയിരുന്നു ഇത്ര കാലം ? 64 വർഷത്തിന് ശേഷം തടാകത്തിൽ നിന്ന് ഉയർന്നു വന്ന ചൈനയിലെ പുരാതന നഗരം