TRENDING:

അറിഞ്ഞില്ല, ആരും പറഞ്ഞില്ല; ദമ്പതികൾ ആറുമാസം കുടിച്ചത് ടോയ്ലറ്റിലെ വെള്ളം

Last Updated:

ആറുമാസത്തോളം ടോയ്ലറ്റിലെ വെള്ളം ആണ് കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും കുളിക്കാനും എല്ലാം ഉപയോഗിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാസങ്ങളോളം ടോയ്ലറ്റിലെ വെള്ളം കുടിക്കേണ്ടി വന്ന ഒരു അവസ്ഥയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അതും നിങ്ങൾ പോലും അറിയാതെ. അത്തരത്തിലുള്ള ഒരു സംഭവമാണ് ചൈനയിൽ നടന്നിരിക്കുന്നത്. ചൈനീസ് ദമ്പതികൾ ആറുമാസത്തോളം ടോയ്ലറ്റിലെ വെള്ളം ആണ് കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും കുളിക്കാനും എല്ലാം ഉപയോഗിച്ചത്. എന്നാൽ ഈ സത്യാവസ്ഥ അവർ തിരിച്ചറിയാൻ വളരെ വൈകി എന്ന് മാത്രം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ടാൻ എന്ന യുവാവും തന്റെ കാമുകിയു ബീജിംഗിലെ ഒരു പുതിയ അപ്പാർട്ട്മെന്റിലേക്ക് ആറുമാസം മുമ്പാണ് താമസം മാറിയത്. ഇതിന് തൊട്ടുപിന്നാലെ ഇരുവരും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ തുടങ്ങി. എങ്കിലും ഈ അസുഖങ്ങളുടെ കാരണം അപ്പോഴും ദുരൂഹമായി തുടർന്നു. ചുമ, മുടികൊഴിച്ചിൽ, മുഖക്കുരു എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യപ്രശ്‌നങ്ങളും തുടരെത്തുടരെ നേരിടാനും തുടങ്ങി.

Also read-'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ'; റീല്‍സിലെ വൈറല്‍ ഡയലോഗ് എവിടെ നിന്ന് വന്നു

advertisement

എന്നാൽ തങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ പ്രശ്നമാണ് ഇതെന്ന് അവർ ഒരിക്കൽ പോലും സംശയിച്ചിരുന്നില്ല. അതിനിടയ്ക്കാണ് ആറുമാസം കഴിഞ്ഞിട്ടും തനിക്ക് ഒരിക്കൽപോലും വാട്ടർ ബില്ല് അടക്കേണ്ടി വന്നിട്ടില്ല എന്ന കാര്യം ടാൻ ഓർക്കുന്നത്. എന്നിട്ടും എല്ലാ മാസവും കൃത്യമായി വീട്ടിൽ വെള്ളം കിട്ടുന്നുണ്ട്. പ്രതിമാസം ഏകദേശം 1.16 ലക്ഷം രൂപയാണ് വാട്ടർ ബില്ല് അടക്കേണ്ടത്. തുടർന്ന് വാട്ടർ മീറ്റർ പരിശോധിക്കാൻ ടാൻ തീരുമാനിച്ചു.

എന്നാൽ അപ്പാർട്ട്മെന്റിലെ കുടിവെള്ളത്തിനുള്ള പൈപ്പിൽ നിന്ന് ഒരിക്കൽ പോലും വെള്ളം ഉപയോഗിച്ചിട്ടില്ല എന്നാണ് മീറ്ററില്‍ നിന്ന് മനസ്സിലാക്കിയത്. ഇതിന് പിന്നാലെ ദമ്പതികൾ ഒരു പ്ലംബറെ വിളിച്ചും പരിശോധിപ്പിച്ചു. അപ്പോഴാണ് ടോയ്‌ലറ്റിലെ പൈപ്പുകളെയും ടാപ്പ് വാട്ടർ പൈപ്പുകളെയും ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു പൈപ്പ് കൂടി ഉണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അതാണ് ഈ പ്രശ്നത്തിന് കാരണമായി മാറിയതും.

advertisement

Also read-പറ്റിയത് ചെറിയൊരു കയ്യബദ്ധം; ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 50 ലക്ഷം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്തായാലും പ്ലംബിംഗ് പ്രശ്നം ഉടനടി പരിഹരിച്ചെങ്കിലും തങ്ങളുടെ ആരോഗ്യത്തെ വളരെയധികം ഇത് പ്രതികൂലമായി ബാധിച്ചു എന്ന് ഇവർ പറയുന്നു. അതിനാൽ അപ്പാർട്ട്മെന്റിൽ നിന്ന് ഇപ്പോൾ നഷ്ടപരിഹാരവും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ താമസം മാറുന്നതിനു മുൻപ് ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ടാൻ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അറിഞ്ഞില്ല, ആരും പറഞ്ഞില്ല; ദമ്പതികൾ ആറുമാസം കുടിച്ചത് ടോയ്ലറ്റിലെ വെള്ളം
Open in App
Home
Video
Impact Shorts
Web Stories