'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ'; ഇതൊക്കെ എവിടെ നിന്ന് ?
- Published by:Arun krishna
- news18-malayalam
Last Updated:
ട്രോളും റീലുകളും കണ്ട് പൊട്ടിച്ചിരിച്ച പലരും ഇതിന്‍റെ യഥാര്‍ത്ഥ വീഡിയോ തിരക്കി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കയറിയിറങ്ങി
'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ' സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി, എവിടെ നോക്കിയാലും 'ഹേ പ്രഭു'.. ട്രോള്‍ പേജിലും 'ഹേ പ്രഭു'.. ഇന്‍സ്റ്റഗ്രാം റീല്‍സിലും 'ഹേ പ്രഭു'. സ്ഥാനത്തും അസ്ഥാനത്തും ആവോളം വാരിവിതറി സൈബര്‍ ലോകം ഈ ഡയലോഗ് അത്രയധികം ആഘോഷിക്കുന്നുണ്ട്. ഇതുകാരണം നാട്ടിലെങ്കും 'പ്രഭു' എന്ന പേരുകാര്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്.
ട്രോളും റീലുകളും കണ്ട് പൊട്ടിച്ചിരിച്ച പലരും ഇതിന്‍റെ യഥാര്‍ത്ഥ വീഡിയോ തിരക്കി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും കയറിയിറങ്ങി. ഒടുവിലിതാ വൈറല്‍ ഡയലോഗിന്‍റെ യഥാര്‍ത്ഥ ഉറവിടം സൈബര്‍ ഉപഭോക്താക്കള്‍ തന്നെ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
വെള്ളപ്പൊക്കം ബാധിച്ച ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് 'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ' എന്ന വൈറല്‍ ഡയലോഗ് ട്രെന്‍ഡിങ്ങായത്.

advertisement
കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടന്ന് വെള്ളപ്പൊക്കത്തിന്‍റെ അനുഭവം വിവരിക്കുന്ന മൂവര്‍ സംഘത്തിലെ ഒരുവന്‍റെ വായില്‍ നിന്നും പിറവിയെടുത്ത ഈ ഡയലോഗ് ഇങ്ങ് കേരളത്തിലും തരംഗമാകുമെന്ന് ആരും കരുതി കാണില്ല.
റിലീസിലും ട്രോളിലും ഇറങ്ങാതെ വാട്സാപ്പ് സ്റ്റാറ്റസുകളിലും സ്റ്റിക്കറുകളിലും വരെ ഈ ഡയലോഗാണ് ഇപ്പോള്‍ താരം. സെലിബ്രിറ്റികടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഈ ട്രെന്‍ഡിങ് ഡയലോഗ് ഉപയോഗിച്ചുള്ള വീഡിയോകളും മറ്റും പോസ്റ്റ് ചെയ്തു കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 07, 2023 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ'; ഇതൊക്കെ എവിടെ നിന്ന് ?