പാണ്ടകളോട് സാമ്യമുള്ള രണ്ട് ചൗ-ചൗ നായ്ക്കളെ കറുപ്പും വെളുപ്പും നിറങ്ങള്‍ പൂശിയിരിക്കുന്നത് വീഡിയോയില്‍ കാണാം. പാണ്ടകളോട് സാമ്യമുള്ള തരത്തില്‍ അവയുടെ രോമങ്ങള്‍ വെട്ടിയിരിക്കുന്നത് കാണാം. കൂടുകളില്‍ നിന്ന് 'വ്യാജ' പാണ്ടകള്‍ സന്ദര്‍ശകരെ കൗതുകത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. 2024 മേയ് ഒന്നിനാണ് ചൗ-ചൗ നായകളെ പാണ്ടകളെ എന്ന പോലെ ചായം പൂശി മൃഗശാലയില്‍ എത്തിച്ചത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ഇവയെ പ്രദര്‍ശിച്ചിരുന്നത്.
advertisement
ഏതാനും ദിവസം മുമ്പാണ് വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായത്. വീഡിയോ പുറത്തുവന്നതോടെ മൃഗശാലാ അധികൃതര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അധികൃതരുടെ ക്രൂരതയ്ക്കു വഞ്ചനയ്ക്കുമെതിരേ സോഷ്യല്‍ മീഡിയ തുറന്നടിച്ചു. അതേസമയം, നായകളെ ചായം പൂശാനുള്ള തീരുമാനത്തെ മൃഗശാല അധികൃതര്‍ ന്യായീകരിച്ചു. മൃഗശാലയില്‍ പാണ്ടകളില്ല. അതിനാലാണ് നായകളെ ഇപ്രകാരം ചായം പൂശാന്‍ തീരുമാനിച്ചത്. ആളുകള്‍ മുടിയില്‍ ചായം പൂശാറില്ലേ. നായകള്‍ക്ക് നീളമുള്ള രോമമുണ്ടെങ്കില്‍ ദോഷകരമല്ലാത്ത ചായം ഉപയോഗിക്കാവുന്നതാണ്, മൃഗശാലാ വക്താവ് പറഞ്ഞു.
ഇതിന് മുമ്പും ചൈനയിലെ മറ്റൊരു മൃഗശാലയ്‌ക്കെതിരേ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. മനുഷ്യര്‍ കരടിയുടെ വേഷം ധരിച്ച് മൃഗശാലയില്‍ നില്‍ക്കുന്നതായി അവിടെയെത്തിയ സന്ദര്‍ശകര്‍ ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റില്‍ ഹാങ്ഷൂ മൃഗശാലയിലാണ് ഈ സംഭവം നടന്നത്.