ബീഹാറിലാണ് സംഭവം നടന്നത് . പരീക്ഷാ കേന്ദ്രത്തിലെത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ പെൺകുട്ടികൾ നിറഞ്ഞ മുറിയിൽ ഉണ്ടായിരുന്ന ഒരേയൊരു ആൺകുട്ടിയായിരുന്നു. ഷരീഫ്സ് അല്ലാമാ ഇഖ്ബാൽ കോളേജിലെ ശങ്കർ എന്ന വിദ്യാർത്ഥിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. ബ്രില്യന്റ് സ്കൂളിൽ പരീക്ഷ എഴുതാനാണ് വിദ്യാർത്ഥി പോയത്. ഇത് പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ ആയിരുന്നു.
ഇക്കാര്യം വിദ്യാർത്ഥിക്ക് അറിയില്ലായിരുന്നു. അവിടെ എത്തിയപ്പോഴാണ് പരീക്ഷ ഹാളിൽ ഉള്ള 500 പെൺകുട്ടികൾക്കിടയിലുള്ള ഒരേയൊരു ആൺകുട്ടി താനാണെന്ന് കുട്ടി തിരിച്ചറിയുന്നത്. തുടർന്ന് പരിഭ്രാന്തി കാരണം ബോധരഹിതനാവുകയായിരുന്നു എന്ന് ശങ്കറിന്റെ ബന്ധു പറഞ്ഞു. ഇതേതുടന്ന് ബോധംകെട്ടു വീഴുകയും വിദ്യാർത്ഥിക്ക് പനി കൂടി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നു.
സദാര്‍ ആശുപത്രിയില്‍ ആണ് വിദ്യാർത്ഥി നിലവിൽ ചികിത്സയിൽ ഉള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. അതിനിടെ ശങ്കറിന്റെ ബന്ധു ആശുപത്രിയിൽ വച്ച് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പരിക്ക് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും ബോധരഹിതനായ ശേഷം കുട്ടി വീണതിനാൽ അവന്റെ കൈ ഒടിഞ്ഞതായും ഇവർ പറയുന്നു.
കുട്ടി പരിഭ്രാന്തി കാരണം തന്നെ ആണ് ബോധരഹിതനായതെന്നും ബന്ധു സ്ഥിരീകരിച്ചു. ആശുപത്രി കിടക്കയിൽ വിദ്യാർത്ഥിയുടെ അരികിലിരുന്നാണ് സംഭവത്തിൽ ബന്ധുവിന്റെ ഈ പ്രതികരണം. എന്തായാലും അസാധാരണമായ ഈ വാർത്തയിൽ പലതരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തുന്നത്. “ഇത് ലിംഗ വിവേചനത്തിന്റെ ആഘാതം” എന്നാണ് ഈ വാർത്ത കണ്ട് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അമിതമായ സന്തോഷം അപകടകരമാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.