TRENDING:

Viral: BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി

Last Updated:

'ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യപ്രവര്‍ത്തന മേഖലയിൽ കേരളത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തിൽ ചർച്ചയാകുന്നു. ബിബിസി ഇന്ത്യയുടെ 'വർക്ക് ലൈഫ് ഇന്ത്യ'എന്ന ചർച്ചയിലാണ് ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മികവ് ചർച്ചയിൽ വരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള ചർച്ചയിൽ നിപ, കൊറോണ, സിക വൈറസുകളെ പ്രതിരോധിക്കാൻ കേരളം നടത്തിയ വിജയകരമായി ശ്രമങ്ങളെ സംബന്ധിച്ച അവതാരകയായ ദേവിന ഗുപ്ത പരാമര്‍ശിച്ചിരുന്നു.
advertisement

Read also:  പൊരുതി നേടിയ ജീവിതങ്ങൾ; സംസ്ഥാന വനിതാരത്‌ന പുരസ്കാരം പ്രഖ്യാപിച്ചു [PHOTO]Coronavirus Outbreak: കൊറോണ: ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ [NEWS]വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം [NEWS]

advertisement

ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവർ പങ്കെടുത്ത ചർച്ചയിൽ വൈറോളജസ്റ്റായ ഡോ.ഷാഹിദ് കമാലാണ് ഇതിന് അവതാരകയ്ക്ക് മറുപടി നൽകിയത്. ആരോഗ്യ രംഗത്ത് വളരെ മികച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങൾ ആദ്യം എത്തുന്ന ഇടമായ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ. അത് ഇവിടെ വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. മറ്റൊരു വശത്ത് ഫലപ്രദമായി രോഗനിർണയവും നടത്തുന്നു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.

advertisement

സംസ്ഥാനത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തിൽ ചർച്ചയായ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനും മറച്ചു വച്ചില്ല.. BBC  വീഡിയോ അഭിമാനത്തോടെ ഫേസ്ബുക്കിൽ പങ്കു വച്ച അദ്ദേഹം 'ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും' എന്നാണ് കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral: BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories