വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം; മനപൂർവ്വം നാണംകെടുത്താനെന്ന പരാതിയുമായി ബംഗാൾ സ്വദേശി

കാർഡ് കണ്ടവരൊക്കെ തന്നെ കളിയാക്കുകയാണെന്നും അതിനാൽ നിയമപരമായി നീങ്ങുമെന്നും സുനിൽ കർമാക്കർ പറയുന്നു.

News18 Malayalam | news18-malayalam
Updated: March 4, 2020, 11:14 PM IST
വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം; മനപൂർവ്വം നാണംകെടുത്താനെന്ന പരാതിയുമായി ബംഗാൾ സ്വദേശി
News18
  • Share this:
തെറ്റുതിരുത്താൻ അപേക്ഷ നൽകിയതിനു പിന്നാലെ കിട്ടിയ പുതിയ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ ഫോട്ടോ കണ്ട് ഞെട്ടി ബംഗാൾ സ്വദേശിയായ വയോധികൻ. സ്വന്തം ചിത്രത്തിനു പകരം നായയുടെ ചിത്രം.

വടക്കൻ ബംഗാളിലെ സുനിൽ കർമാക്കർക്ക് ലഭിച്ച തിരിച്ചറിയൽ കാർഡിലാണ് ഗുരുതര തെറ്റ് കടന്നുകൂടിയിരിക്കുന്നത്. ഏതായാലും തന്നെ നാണം കെടുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് സുനിൽ.

"ആദ്യം ലഭിച്ച തിരിച്ചറിയൽ കാർഡിൽ ചില തെറ്റുകളുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്. പുതിയ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളൊക്കെ ശരിയാണ്. പക്ഷെ ഫോട്ടോ മാറിപ്പോയി"- 64 കാരനായ സുനിൽ കർമാക്കർ പറയുന്നു.

കാർഡ് കണ്ടവരൊക്കെ തന്നെ കളിയാക്കുകയാണെന്നും അതുകൊണ്ടു തന്നെ തെര‍ഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.

 അതേസമയം തിരിച്ചറിയൽ കാർഡിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.


സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ രാജർഷി ചക്രബർത്തി അറിയിച്ചു.


MORE NEWS:സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു [NEWS]മിന്നൽ പണിമുടക്ക് അംഗീകരിക്കാനാകില്ല [NEWS]
First published: March 4, 2020, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading