TRENDING:

വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു

Last Updated:

പെട്രോളൊഴിച്ച് റിക്ഷ കത്തിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്

advertisement
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചതിനെത്തുടർന്ന് യുവതി രണ്ടര ലക്ഷം രൂപ വിലയുള്ള സ്വന്തം ഇ-റിക്ഷ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലെ ഫക്കർ കോളനി നിവാസിയായ ഗുഡിയ മൗർ ആണ് തന്റെ സ്വന്തം റിക്ഷ അഗ്നിക്കിരയാക്കിയത്. റിക്ഷയിലെ നിരന്തരമായ സാങ്കേതിക തകരാറുകൾ കമ്പനി അധികൃതരോട് പറഞ്ഞിട്ടും വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചതോടെയാണ് യുവതിയുടെ കടുംകൈ.പെട്രോളൊഴിച്ച് റിക്ഷ കത്തിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
News18
News18
advertisement

തിരക്കേറിയ മാർക്കറ്റിൽ വാഹനം വാങ്ങിയ ഏജൻസിയുടെ തൊട്ടുമുന്നിൽ വെച്ചാണ് യുവതി റിക്ഷയ്ക്ക് തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. താനും ഭർത്താവ് നാരായൺ മൗറും ദിവസവേതനക്കാരാണെന്നും ഏകദേശം 2.30 - 2.50 ലക്ഷം രൂപ വായ്പയെടുത്താണ് ഈ ഇ-റിക്ഷ വാങ്ങിയതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇ-റിക്ഷ വഴി സ്ഥിരമായൊരു വരുമാനം കണ്ടെത്താമെന്നും തങ്ങളുടെ മൂന്ന് മക്കളെ വളർത്താനും കുടുംബം പുലർത്താനും ഈ വാഹനം മതിയാകുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ വാങ്ങി രണ്ട് മാസം പോലും തികയുന്നതിന് മുൻപ് തന്നെ ഇ-റിക്ഷ തകരാറിലായി. കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി തരാൻ ഏജൻസിയോട് അഭ്യർത്ഥിക്കുകയാണെന്നും എന്നാൽ അവർ അതിന് തയ്യാറാകാതെ തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും ഗുഡിയ പറഞ്ഞു. ഇതോടെ റിക്ഷ വീട്ടിൽ വെറുതെ കിടപ്പാവുകയും അതേസമയം വായ്പ തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിൽ മനംനൊന്ത് പ്രതീക്ഷ നഷ്ടപ്പെട്ട ഗുഡിയ ഒടുവിൽ വാഹനം കത്തിക്കുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories