TRENDING:

വീടിന്റെ ടെറസിൽ നിന്ന് ലൈംഗികബന്ധം പണത്തിനായി ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ

Last Updated:

500 രൂപ മുതൽ 2000 രൂപ വരെ ഫീസ് ഈടാക്കിയാണ് ദമ്പതികൾ ലൈവ് സെക്‌സ് വീഡിയോകൾ വാഗ്ദാനം ചെയ്തിരുന്നത്. ഡ്രൈവറായ 40 കാരനും 37 കാരിയായ വീട്ടമ്മയുമാണ് പിടിയിലായത്. ദമ്പതികൾക്ക് കോളേജ് വിദ്യാർത്ഥിനികളായ രണ്ടു മക്കളുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീട്ടിൽനിന്ന് ലൈംഗികബന്ധം പണത്തിനായി ലൈവായി സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. തെലങ്കാന ഹൈദരാബാദിലെ ആംബർപേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. 'സ്വീറ്റി തെലുങ്ക് കപ്പിൾ 2027' എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന ഇരുവരും അശ്ലീല ഉള്ളടക്കം ഓൺലൈനിൽ സ്ട്രീം ചെയ്യുകയും അവരുടെ വീഡിയോകളിലേക്ക് സ്വകാര്യ ആക്‌സസ് ലഭിക്കുന്നതിന് പകരമായി പണമീടാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറായ 40 കാരനും 37 കാരിയായ വീട്ടമ്മയുമാണ് പിടിയിലായത്. ദമ്പതികൾക്ക് കോളേജ് വിദ്യാർത്ഥിനികളായ രണ്ടു മക്കളുണ്ട്
News18
News18
advertisement

ദ ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ നാല് മാസമായി ഈ റാക്കറ്റ് സജീവമായിരുന്നു. ഈ സമയത്ത് ദമ്പതികൾ അവരുടെ വീഡിയോകൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്ത്രപൂർ‌വം പ്രചരിപ്പിച്ചു. നഗ്നതയും ലൈംഗികത നിറഞ്ഞതുമായ ഉള്ളടക്കം 500 മുതൽ 2000 വരെ വിലയിട്ടാണ് വിറ്റത്. വീടിന്റെ ടെറസിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അടക്കം ഇവർ ലൈവ് സ്ട്രീം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതും വായിക്കുക: ദൈവത്തിന്റെ കയ്യൊപ്പായി പേർഷ്യൻ പൂച്ചയും ഹെയർബാൻഡും; യുവാവിനെ കൊന്ന് സ്വയം ജീവനൊടുക്കിയതാക്കാൻ ശ്രമിച്ച പ്രതികൾ കുടുങ്ങി

advertisement

"ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ നഗ്ന വീഡിയോകൾ വേണോ? ഇവിടെ കാണിച്ചിരിക്കുന്ന നമ്പറിൽ പണമടയ്ക്കുക, ഞങ്ങൾ നിങ്ങൾക്ക് ലിങ്ക് അയയ്ക്കാം" എന്നായിരുന്നു ഇവരുടെ പ്രമോഷണ്‍ വാചകം. ഉള്ളടക്കവും പ്രമോഷൻ വാചകങ്ങളും വൈറലായെന്ന് തെലുങ്ക് ന്യൂസ് പോർ‌ട്ടൽ സാക്ഷി. കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂൺ 17ന് ടാസ്‌ക് ഫോഴ്‌സ് അവരുടെ ആംബർപേട്ടിലെ വസതിയിൽ റെയ്ഡ് നടത്തി. ദമ്പതികളുടെ വീടിന്റെ ഒരു ഭാഗം സ്റ്റുഡിയോ പോലെ സജ്ജീകരിച്ചിരുന്നതായി സംഘം കണ്ടെത്തി. പശ്ചാത്തലത്തിനായി പലതരത്തിലുള്ള കർട്ടനുകളും ക്രമീകരിച്ചിരുന്നു. സംപ്രേഷണത്തിനായി ഉപയോഗിച്ച ക്യാമറകളും ഉപകരണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് സംഘം പിടിച്ചെടുത്തു.

advertisement

ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പണമടയ്ക്കുന്നതിനുള്ള ലിങ്കുകൾ മാത്രം പങ്കിട്ടുകൊണ്ടുള്ള അഡൽറ്റ് കണ്ടന്റ് ബിസിനസ് തങ്ങളെ വലിയരീതിയിൽ പണം സമ്പാദിക്കാൻ സഹായിച്ചുവെന്നും ഇരുവരും സമ്മതിച്ചു. ഉള്ളടക്കത്തിൽ നഗ്ന വീഡിയോകളുടെയും ലൈംഗിക പ്രവൃത്തികളുടെ തത്സമയ സ്ട്രീമുകളും ഉൾപ്പെടുന്നു.

ദമ്പതികളുടെ പേരുവിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അശ്ലീല ഉള്ളടക്കങ്ങള്‍ ഓൺലൈനിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഐടി ആക്ടിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ റാക്കറ്റിൽ മറ്റുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ അതോ ഇതിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോ എന്ന് കണ്ടെത്താൻ അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീടിന്റെ ടെറസിൽ നിന്ന് ലൈംഗികബന്ധം പണത്തിനായി ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories